ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/അപകടകാരിയായ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
അപകടകാരിയായ കൊറോണ

മന‌‌ുഷ്യർ, മ‌ൃഗങ്ങൾ, പക്ഷികൾ എന്നീ സസ്‌തനികളിൽ രോഗീകരിക്ക‌ുന്ന ഒു‌ു പ്രത്യേകതരം വൈറസാണ് കൊറോണ വൈറസ്. ഈ വൊറസിന് ഈ പേര് വന്നത് സ‌ൂര്യരശ്‌മികൾ പോലെയ‌ുള്ള അതിന്റെ ക‌ൂർത്ത മ‌ുനകൾ കാരണമാണ്. പ്രധാനമായ‍ും പക്ഷി - മ‌ൃഗാദികളിൽ കാണപ്പെട‌ുന്ന ഈ വൈറസ് ഇവയ‌ുമായി സഹവസിക്ക‌ുകയ‌ും അട‌ുത്ത് ഇടപഴ‌ക‌ുകയ‌ും , സമ്പർക്കം പ‌ുലർത്ത‌ുകയ‌ും ചെയ്യ‌ുന്ന മന‌ുഷ്യരില‌ും രോഗം വര‌ുത്താൻ സാധ്യതയ‌ുണ്ട്. സാധാരണ ജലദോഷം മ‌ുതൽ വിനാശകാരിയായ ന്യ‌ുമോണിയയ‌ും ശ്വസന തകരാറ‌ും വരെ കൊറോണ വൈറസ് മന‌ുഷ്യരിൽ ഉണ്ടാക്ക‌ുന്ന‌ു. നവജാത ശിശ‌ുക്കളില‌ും ഒര‌ു വയസ്സിൽ താഴെയ‌ുള്ള ക‌ുഞ്ഞ‌ുങ്ങളില‌ും ഉദര സംബന്ധമായ അണ‌ുബാധയ്‌ക്ക‌ും കാരണമാകാറ‌ുണ്ട് ഈ വൈറസ്.


2002 – 2003 കാലഘട്ടത്തിൽ ചൈനയില‌ും സമീപ രാജ്യങ്ങളില‌ും പടർന്ന് പിടിച്ച എസ് എ ആർ എസ് ( സഡൻ അക്യ‌ൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ) 8096 പേരെ ബാധിക്ക‌ുകയ‌ും 776 പേര‌ുടെ മരണത്തിന് കാരണമാക‌ുകയ‌ും ചെയ്‌ത‌ു. 2012- ൽ സൗദി അറേബ്യയിൽ എം ഈ ആർ എസ് ( മിഡിൽ ഈസ്‌റ്റ് റെസ്‌പിറേറ്ററി സിൻഡ്രോം ) കൊന്നെട‌ുക്കിയത് 858 പേരെയാണ്. ഇവയ‌ും കൊറോണ വൈറസ് ബാധ മ‌ൂലമ‍ുണ്ടായ സാംക്രമിക രോദബാധകളാണ്. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന‌ും 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്.സാധാരണ ജലദോഷത്തിന് 15 മ‌ുതൽ 30 ശതമാനം വരെ കാരണം ഈ വൈറസ‌ുകളാണ്. കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പ‌ൂച്ച, ടർക്കി ക‌ുതിര , പന്നി , കന്ന‌ുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്‌ത്രജ്ഞർ കണ്ടെത്തിയിട്ട‌ുണ്ട്. സ‌ൂണോട്ടിക് എന്നാണ് ഇവയെ ശാസ്‌ത്രജ്ഞൻമാർ വിശേഷിപ്പിക്ക‌ുന്നതി്. അതായത് ഇത്തരം വൈറസ് മ‌ൃഗങ്ങളിൽ നിന്ന‌ും മ‌ന‌ുഷ്യരിലേക്ക് പകര‌ുന്നവയാണ് എന്നർത്ഥം.


മ‌ുഖ്യമായ‌ും ശ്വാസത്തേയാണ് കൊറോണ വൈറസ് ബാധിക്ക‌ുന്നത്. രോഗം ഗ‌ുര‌ുതരമായാൽ സാർസ് , ന്യ‌ുമോണിയ , വ‌ൃക്കാ സ്‌തംഭനം എന്നിവയ‌ുണ്ടാക‌ും. മരണവ‌ും സംഭവിക്ക‌ും. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്ക‌ുന്നത് ഇവയിൽ നിന്ന‌‌ും അല്‌പം വ്യത്യസ്‌തമായ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ‌ുകളേയാണ്. സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശത്തെയാണ് ഈ രോഗം ബാധിക്ക‍ുന്നത്. മ‌ൂക്കൊലിപ്പ്, ച‌ുമ, തൊണ്ടവേദന, തലവേദന , പനി ത‌ുടങ്ങിയവയാണ് ലക്ഷണങ്ങൽ. ഇവ ദിവസങ്ങൾ നീണ്ട‍ു നിൽക്ക‍ും. ആരോഗ്യമ‌ുള്ളവരിൽ കൊറോണ വൈറസ് അഫകടകാരി അല്ലെന്നാണ് കണ്ടെത്തൽ. എന്നാൽ പ്രതിരോധാവസ്ഥ ദ‌ുർബലമായവരിൽ അതായത് പ്രായമായവരില‌ും ചെറിയ ക‌ുട്ടികളില‌ും , ഗർഭിണികളില‌ും വൈറസ് പിടിമ‌ുറ‌ുക്ക‌ും. ഇത‌ുവഴി ഇവരിൽ ന്യ‌ുമോണിയ , ബ്രോങ്കൈറ്റിസ് പോല‌ുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെട‌ുകയ‌ും ചിലപ്പോൾ മരണം സംഭവിക്ക‌ുകയ‌ും ചെയ്യ‌ുന്ന‌ു.‍ കൊറോന വൈറസിനെ പ്രതിരോധിക്കാന‌ുള്ള വാക്‌സിൻ ഇത‌ുവരെ കണ്ടെത്തിയിട്ടില്ല. ഇതിന് അടിസ്ഥാനമായ ചില മര‌ുന്ന‌ുകളാണ് ഇപ്പോൾ നൽകി വര‌ുന്നത്.

സോഹൻ പോൾ
9G ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം