ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/ആർട്സ് ക്ലബ്ബ്
(ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/ആർട്സ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആർട്സ് ക്ലബ്ബ്
കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മികച്ച രീതിയിൽ ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.സാഹിത്യസമാജങ്ങളിലൂടെയും സർഗ്ഗവേള കളിലൂടെയും കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കി പിന്തുണ നൽകാൻ അധ്യാപകർ നിരന്തരം പരിശ്രമിക്കുന്നു . ഓരോ വിഭാഗത്തിലും കൺവീനർമാരെ തെരഞ്ഞെടുത്ത് അവരുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്.അതിന്റെ ഫലമായി മുൻ വർഷങ്ങളിൽ ഉപജില്ലാ - റവന്യൂ ജില്ലാ കലോത്സവങ്ങളിൽ സ്കൂളിന്റെ യശസ്സുയർത്താൻ സാധിച്ചിട്ടുണ്ട്. എല്ലാ അധ്യാപകരുടെയും നിസ്സീമമായ സഹകരണമാണ് ആർട്സ് ക്ലബ്ബിന്റെ വിജയം.