Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ പിടിച്ചുലച്ച മഹാമാരി
ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും ആരംഭിച്ച് ലോകത്താകമാനം മരണം വിതച്ചുകൊണ്ടിരിക്കുന്ന മഹാമാരിയാണ് നോവാൽ കൊറോണ വൈറസ് ഡിസീസ്. ഈ രോഗം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നു എന്ന് കരുതപ്പെടുന്നു. ഈ രോഗത്തിന് കാരണമായ രോഗാണു സാർസാകോവ് 2 എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് സംമ്പർക്കം വഴിയാണ് ഈ രോഗം പകരുന്നത്. അടുത്തിടപഴകാതിരിക്കക തുമ്മുമ്പോഴും ചുമയ്‍ക്കുമ്പോഴും തുണി കൊണ്ട് മുഖം മറയ്‍ക്കുക, മാസ്‍ക് ധരിക്കുക, കൈയും മുഖവും സോപ്പുപയോഗിച്ച് കഴുകുക, സാനിറ്ററൈസർ ഉപയോഗിക്കുക എന്നിവയാണ് ഈ രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ. ഈ രോഗം മൂലം മരണം ആദ്യമായി സ്ഥിതീകരിച്ചത് ഫിലിപ്പൈൻസിലാണ്. ഇന്ത്യയിൽ ആദ്യമായി രോഗം സ്ഥിതീകരിച്ചത് കേരളത്തിലെ തൃശൂരിലാണ്. ഈ മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് അഭിവാദ്യം അർപ്പിക്കാൻ മാർച്ച് 22 ന് 4 pm ന് എല്ലാവരും വീടിനുവെളിയിൽ വന്ന് കയ്യടിക്കാനും കോവിഡ് സൃഷ്‍ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തി കൊണ്ട് നേരിടാൻ ഏപ്രിൽ മാസം ആറാം തീയതി രാത്രി 9.00 മുതൽ 9.09 വരെ 9 മിനിറ്റ് നേരം എല്ലാ വൈദ്യുതി ദീപങ്ങളണച്ച് ദീപങ്ങൾ തെളിക്കാനും നമ്മുടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്യുകയുണ്ടായി.
ഭാരതത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സംമ്പൂർണ്ണമായ അടച്ചിടൽ പ്രഖ്യാപിച്ചത്. ഇത് മാർച്ച് 25 മുതൽ മെയ് 3 വരെ 40 ദിവസത്തേക്കാണ്. ഈ അടച്ചിടലിൽ വ്യോമ, കര, ജലഗതാഗതങ്ങൾ നിർത്തലാക്കുകയും ജനങ്ങളെല്ലാവരും അവരവരുടെ വീടുകളിൽ ഇരിക്കുകയും ചെയ്യണമെന്ന് നിഷ്‍കർഷിക്കുകയുണ്ടായി. റെയിൽ ഗതാഗതം പൂർണ്ണമായി സ്‍തംഭിക്കുന്നത് നീണ്ട 46 വർഷങ്ങൾക്ക് ശേഷമാണ്. കേരളത്തിൽ അടച്ചിടൽ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി കേരള എപ്പിഡെമിക് ഡിസീസെസ് ഓർഡിനൻസ് നിലവിൽ വരികയുണ്ടായി. അടച്ചിടൽ നിർദ്ദേശങ്ങളെ ലംഘിക്കുന്നവർക്ക് 2 വർഷം വരെ തടവോ 10000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതിന് ഈ നിയമം അനുശാസിക്കുന്നു. ഈ മഹാമാരിയെ നിയന്ത്രിക്കുന്നതിന് കേരളത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|