ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ പരിസ്ഥിതിയെ കുറിച്ചുള്ള വാർത്തകൾ ഉണ്ടാകാത്ത ഒരു ദിനവുമില്ല പരിസ്ഥിതി നശീകരണം എന്നാൽ പാടം, ചതുപ്പുകൾ മുതലായവ നികത്തൽ ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക. കാടുകൾ മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കുക. കുന്നുകൾ പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം വ്യവസായശാലകളിൽ നിന്നും വമിക്കുന്ന വിഷകരമായ പുകകൾ അവിടെനിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം വാഹനങ്ങളിൽ നിന്നുള്ള പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. പ്ലാസ്റ്റിക് വസ്തുക്കളുടെ വേസ്റ്റുകൾ മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങൾ ഉപയോഗിക്കുന്ന രാസകീടനാശിനികൾ ഇവയെല്ലാം പരിസ്ഥിതിയെ മലിനമാക്കുന്നു.

പ്രകൃതി മലിനമാകാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. കം പോസ്റ്റുകൾ നിർമ്മിക്കുക. മാലിന്യനിർമ്മാർജ്ജനം മാത്രമല്ല ഇതിലൂടെ നടക്കുന്നത്. നമ്മൾ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ വളമായി മാറുന്നതിലൂടെ അത് മണ്ണിനെ സമ്പുഷ്ടമാക്കുന്നു. വളക്കൂറുള്ള മണ്ണ് നല്ല ഫലം തരും. പ്ലാസ്റ്റിക് കൂടുകൾ ഉപേക്ഷിക്കുക. ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് കരകൗശല നിർമ്മാണം നടത്താം. ഇതിലൂടെ പ്രകൃതിയെ നമുക്ക് സംരക്ഷിക്കാൻ കഴിയും.

ശ്രേയ ബി ആർ
8M ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം