ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/വീശുന്ന കാറ്റിനൊപ്പം മാറുന്ന ലോകം

വീശുന്ന കാറ്റിനൊപ്പം മാറുന്ന ലോകം

കരയുന്ന. മാനത്തെ നോക്കി പുഞ്ചിരി തൂകുന്ന
ഇലകൾ പലതു മുണ്ടായിരുന്നു പണ്ട്
ഇപ്പോൾ അവയും കരയുന്നു കൊഴിയുന്നു
പൂത്തു വിടരുന്ന പൂവുകളെ നോക്കി പുഞ്ചിരി
തൂകുന്ന പൈതങ്ങളുണ്ടായിരുന്നു പണ്ട്
മഴയെന്നു കേട്ടാലോ മഴയത്തു നനയുവാ൯
കൊതിക്കുന്ന പിഞ്ചു ബാല്യ മുണ്ടായിരുന്നു പണ്ട്
മേഘം ചലിക്കുന്നത് നോക്കി മേഘത്തിനൊപ്പം
ഓടുന്ന കാല മുണ്ടായിരുന്നു പണ്ട്
അമ്മയ്ക്ക് താങ്ങായി തണലായി കൂട്ടായ് സ്നേഹമായി
അമ്മയെ അമ്മയായി കാണുന്ന കാലമുണ്ടായിരുന്നു
മാതാ പിതാ ഗുരു ദൈവം എന്നു ചൊല്ലാൻ
വൃദ്ധരുണ്ടായിരുന്നു പണ്ട്
ഹിമ കണുക്കളെകണി കണ്ട് ഉണരുന്ന
തലമുറ യുണ്ടായിരുന്നു പണ്ട്
രാപ്പകൽ ഇല്ലാതെ ചേറിൽകളിച്ചു രസിച്ച
ബാല്യ മുണ്ടായിരുന്നു പണ്ട്
നിമിഷങ്ങൾ തോറും നിറം മാറും ലോകത്ത്
വഴി കാട്ടിയായ് ഇനി ആരു വരും
 


ദേവിക ഗോപൻ ജി
8 D ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത