ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

2024-2025

  • ജൂൺ മൂന്നിന് വളരെ വിപുലമായിത്തന്നെ പ്രവേശനോത്സവം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ മണികണ്ഠൻ അവർകൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ,പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
  • ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ സ്‌പെഷ്യൽ അസംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. ബഹുമാനപെട്ട എച് എം ശ്രീ. സതീഷ് സാർ വൃക്ഷത്തൈ നട്ടു .കുറ്റിച്ചൽ കൃഷിഭവനിൽ നിന്നും വന്ന വിശിഷ്ട വ്യക്തികളും എച്ച് എം ഉം ചേർന്ന് വൃക്ഷതൈകൾ നടുകയും കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസുകൾ നടത്തുകയും ചെയ്തു.
  • ജൂൺ 7ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് നിന്നും എത്തിയ വിശിഷ്ട വ്യക്തികൾ ചിത്രരചന മത്സരം നടത്തി.
  • ജൂൺ 12ന് നമ്മുടെ സ്കൂളിലെ അധ്യാപകരായ ശ്രീമതി വിജിത ടീച്ചറും ശ്രീമതി സുധ ടീച്ചറും ട്രാൻസർ ആയി പോകുന്നതിനോട് അനുബന്ധിച്ച് സെൻറ് ഓഫ് പാർട്ടി നടത്തുകയും ബഹുമാനപ്പെട്ട എച്ച് എം മൊമെന്റോ നൽകുകയും ചെയ്തു.
  • ജൂൺ 13ന് പേവിഷബാധ പ്രതിരോധവുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലിയും പ്രതിജ്ഞയും പരുത്തിപ്പള്ളി ഹോസ്പിറ്റലിൽ നിന്ന് വന്ന സിസ്റ്റർ ശ്രീമതി ഷീല അവർകളുടെ ബോധവത്കരണ ക്ലാസ്സും അതോടൊപ്പം ഓരോ കുട്ടികൾക്കും മെഡിക്കൽ ചെക്കപ്പും ഉണ്ടായിരുന്നു
  • ജൂൺ 18 ന് നമ്മുടെ ബഹുമാനപ്പെട്ട എച്ച് എം ശ്രീ. സതീഷ് സാർ കൊല്ലം പോരുവഴി സ്കൂളിലേക്ക് ട്രാൻസ്ഫറായി പോകുന്നതിനോട് അനുബന്ധിച്ച് സെൻറ് ഓഫ് പാർട്ടിയും മൊമെന്റോ നൽകി ആദരിക്കലും ഉണ്ടായിരുന്നു
  • ജൂൺ 19ന് വായനാദിനവുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി കാവ്യാലാപനം പുസ്തക പ്രദർശനം എന്നിവ ഉണ്ടായിരുന്നു ബഹുമാനപ്പെട്ട പിടിഎ പ്രസിഡൻറ് ശ്രീ സുനിൽകുമാർ അവർകൾ അധ്യക്ഷനായ ചടങ്ങിൽ ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ. മലവിള രാജേന്ദ്രൻ മുഖ്യ സന്ദേശം നൽകി സംസാരിച്ചു. മുഖ്യ അതിഥിയായ ശ്രീമതി ഡോ. സജിതരത്നാകരൻ അവർകൾ വായനാദിനം ഉദ്ഘാടനം ചെയ്തു. പ്രശസ്ത സീരിയൽ സിനിമ നടനായ ശ്രീ. ഗോപകുമാർ സാറിൻറെ സാന്നിധ്യം വായനാദിനത്തെ കൂടുതൽ മികവുറ്റതാക്കി. അന്നേദിവസം തന്നെ പുതിയ എച്ച് എം ശ്രീമതി. സുചിത്ര ടീച്ചർ ചാർജ് എടുത്തു.
  • ജൂൺ 20ന് വായനാവാരവു മായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു.ബഹുമാനപ്പെട്ട പുതിയ എച്ച് എം ശ്രീമതി സുചിത്ര ടീച്ചർ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
  • വായന വാരോഘോഷത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരങ്ങൾ നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
  • ജൂൺ 21ന് വായനാവാരാഘോഷത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു.
  • ജൂൺ 25 നു വിദ്യാരംഗം ക്ലബ്ബിലെ 50 അംഗങ്ങളും അദ്ധ്യാപകരും അരുകിൽ ലൈബ്രറി സന്ദർശനം നടത്തി.
  • ജൂലൈ 5 നു ബഷീർ ദിനം വളരെ വിപുലമായി തന്നെ നടത്തി. സ്പെഷ്യൽ അസംബ്ലി, വായനകുറിപ്പുകൾ, പോസ്റ്റർ രചനകൾ, ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കരിക്കൽ, ക്വിസ് എന്നിവ ഉണ്ടായിരുന്നു.
  • ജൂലൈ 12 എൽ പി വിദ്യാർഥികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ഔഷധസസ്യതോട്ട നിർമ്മാണം നടത്തി.
  • ജൂലൈ 18 നു എൽ പി, യു പി, എച് എസ് വിഭാഗങ്ങളിൽ ചാന്ദ്രദിന ക്വിസ് നടത്തി.
  • ജൂലൈ 29 നു 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പിൽ മാസ്റ്റർ ട്രെയ്നർ ജിനേഷ് സർ ക്ലാസ്സെടുത്തു.
  • ആഗസ്റ്റ് 5 നു സ്പോർട്സ് ഡേ വളരെ വിപുലമായി നടത്തി.
  • ഓഗസ്റ്റ് 6 നു ഹിരോഷിമദിനത്തിൽ റാലി, പോസ്റ്റർ രചന, സ്പെഷ്യൽ അസംബ്ലി, ക്വിസ് എന്നിവ നടത്തി.
  • ആഗസ്റ്റ് 7 നു ക്ലാസ് പി ടി എ നടത്തി.
  • ആഗസ്റ്റ് 14 നു ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് നടത്തി.
  • ആഗസ്റ്റ് 15 നു സ്വാതന്ത്ര്യദിനംത്തിൽ ബഹുമാനപെട്ട എച് എം ദേശീയ പതാക ഉയർത്തി. വാർഡ് മെമ്പർ, പി ടി എ പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
  • ആഗസ്റ്റ് 19 നു 3, 6, 9 ക്ലാസ്സുകളിലെ കുട്ടികൾക്ക് നാസ് പരീക്ഷ നടത്തി.
  • ആഗസ്റ്റ് 29 നു നാസ് എക്സാം ഉണ്ടായിരുന്നു.
  • ഓഗസ്റ്റ് 29 നു ഇറ്റ് ക്വിസ്, അറിവുത്സവം ക്വിസ് എന്നിവ ഉണ്ടായിരുന്നു.
  • സെപ്റ്റംബർ 3 മുതൽ ഓണ പരീക്ഷ ആരംഭിച്ചു.
  • സെപ്റ്റംബർ 5 അധ്യാപക ദിനം ആഘോഷിച്ചു
praveshanolsavam
praveshanolsavam
world environment day
world environment day
world environment day
vayanadhinam
vayanadhinam
vayanadhinam
pathippu prakashanam
pathippu prakashanam
basheerdhinam
basheerdhinam
basheerdhinam
bodhavalkarana class
class PTA
Sports day
Hiroshima Nagasakki dhinam
Hiroshima-Nagasakki dhinam rali
Teachers Day
Teachers Day
Teachers Day