ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം

രോഗപ്രതിരോധത്തിന് ഏറ്റവും നല്ല ഒരു മാർഗ്ഗം വ്യക്തിശുചിത്വവും ,പരിസരശുചിത്വവും പാലിക്കലാണ്.അത് നമ്മുടെ ജീവിതത്തിൽ ഒരു ദൈന്യംദിന പ്രവർത്തനമാക്കി മാറ്റേണ്ടതായ കാലം അതിക്രമിച്ചിരിക്കുന്നു.അതിനാൽ തന്നെ ഓരോ വ്യക്തികളിലും പ്രധാനമായും വ്യക്തിശുചിത്വം ഉണ്ടാകേണ്ടതാണ്. നമ്മുടെ ചുറ്റുമുള്ള പ്രദേശങ്ങൾ എല്ലാം തന്നെ എപ്പോഴും ശുദ്ധിയുള്ളതാകേണ്ടതാണ്.കുളിക്കുന്നതിലൂടെയും ,കൈകാലുകൾ വൃത്തിയാക്കുന്നതിലൂടെയും നമ്മൾ ശുചിത്വമുള്ളവരായിത്തീരും.ഇതിലൂടെ എല്ലാ രോഗങ്ങളെയും പ്രതിരോധിക്കാൻ കഴിയും.പിന്നെ വീടും പരിസരവും വൃത്തിയാക്കുന്നതിലൂടെയും,ആളുകൾക്ക് ബോധവത്കരണമായ ക്ലാസ്സുകളിലൂടെയും അവർ മനസ്സിലാക്കിയാൽ അങ്ങനെയും ഈ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും. നമ്മുടെ ഈ വീടുകളും പരിസരങ്ങളും ശുദ്ധിയുള്ളതും ശുചിത്വമുള്ളതും ആക്കുന്നത് നമ്മുടെ ചുമതലകൂടിയാണ്.നമ്മൾ വീടും പരിസരവും വൃത്തിയാക്കുമ്പോൾ കുട്ടികൾക്കും ശുചിത്വത്തെപ്പറ്റി വ്യക്തമാക്കികൊടുത്തുകൊണ്ടു അവരെയും ശുചിത്വമുള്ളവരാക്കുക.നമ്മൾ എപ്പോഴും ശ്രദ്ധയോടുകൂടി ശുചിത്വം പാലിക്കുകയാണെങ്കിൽ നമുക്ക് ഒരു തരത്തിലുമുള്ള രോഗങ്ങൾ ഉണ്ടാവുകയില്ല.പരിസ്ഥിതി ശുചിത്വം,ഗൃഹശുചിത്വം,വ്യക്തിശുചിത്വവുമെല്ലാം തന്നെ മുഖ്യഘടകങ്ങളാണ്.ആരോഗ്യകരമായ ശുചിത്വ രീതികൾ ഒരുപാട് കാര്യങ്ങളാണ്.വീടുകളിൽ നമ്മളിരിക്കുമ്പോൾ വ്യക്തിശുചിത്വത്തിൽ ഓരോ വ്യക്തിയും അനവധി കാര്യങ്ങൾ അറിയേണ്ടതുണ്ട്.അതിൽ ചിലതാണ് ഞാനിവിടെ പറയുന്നത്.ജീവിതത്തിൽ അത് നിലനിർത്തിയാലും നല്ല കാര്യങ്ങളാണ്. •നമ്മൾ കൂടെകൂടെയായും ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ചു കഴുകുക.പകർച്ചപ്പനി, കോവിഡ് മുതലായ രോഗങ്ങൾ അതുവഴി ഒഴിവാക്കാം. •പൊതുസ്ഥലസമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പ് ഇട്ട് ഇരുപത് സെക്കന്റ് നേരത്തോളം കഴുകേണ്ടതാണ്.കൈകഴുകുമ്പോൾ കൈയുടെ പുറംഭാഗം ,വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ്.

•ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറക്കുക.ഇതുവഴി രോഗം മറ്റുള്ളവർക്ക് പകരാതിരിക്കാൻ വേണ്ടിയാണ്.
•രോഗബാധിതരുടെ ശരീരസ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക.
•പകർച്ചവ്യാധി ബാധിതരുമായി നിശ്ചിത അകലം പാലിക്കുക.
• അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.
• വെള്ളം ചുടാക്കിമാത്രം കുടിക്കാൻ ശ്രമിക്കുക. 
• തണുത്ത ആഹാരങ്ങൾ കഴിക്കാതിരിക്കുക.
        ഇതൊക്കെയാണ് നമ്മൾ ജീവിതത്തിൽ നിലനിർത്തേണ്ട കാര്യങ്ങളും.ഇനിയും ഇതുപോലുള്ള ഒരുപാട് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ഈ ചുറ്റുമുള്ള പ്രദേശങ്ങളിൽ ഒരുപാട് മലിനീകരണങ്ങൾ ഉണ്ട്.ഘരമലിനീകരണം ,ശബ്ദമലിനീകരണം മുതലായ പല മലിനീകരണങ്ങൾ ഉണ്ട്.രോഗങ്ങളെ മാത്രമല്ല നമ്മൾ പ്രതിരോധികേണ്ടത്.ഇങ്ങനെയുണ്ടാക്കുന്ന മലിനീകരണകളെ എങ്ങനെ ഒഴുവാക്കാം എന്നും നമ്മൾ തിരിച്ചറിയണം.ഇങ്ങനെയുള്ള മലിനീകരണത്തെ തൊട്ട് തടയാൻ കഴിയുന്ന കാര്യങ്ങൾ നമ്മൾ ചെയ്യുക.മലിനീകരണങ്ങളും രോഗങ്ങൾക്ക് കാരണമായ ഒന്നാണ്.രോഗങ്ങൾ ഇതുവഴി ഉണ്ടാകാതിരിക്കാൻ നമ്മൾ കഴിവതും മലിനീകരണമായി തോന്നുന്ന കാര്യങ്ങൾ ഒഴിവാക്കുക. ഞാൻ ഇപ്പോഴുള്ള ഒരു സാഹചര്യവുമായി ബന്ധപ്പെടുത്തുകയാണ്.ഞാൻ ഉദ്ദേശിച്ചിരിക്കുന്നത് ഇന്ന് നമ്മുടെ ചുറ്റും പടർന്നുകൊണ്ടിരിക്കുന്ന 'കോറോണ  ' എന്ന മാരകമായ രോഗത്തെക്കുറിച്ചാണ്.മാത്രവുമല്ല ഈ കോറോണയെ മഹാമാരിയായി പ്രഖ്യാപിച്ച  ദിവസമാണ് മാർച്ച് 11 ആണ്.ഈ കോറോണ രോഗത്തിൽ പലരാജ്യങ്ങളിലും ഒരുപാട് ആളുകൾക്ക് മരണം സംഭവിച്ചു.കുറെ പേരിൽ അവരുടെ ശരീരത്തിൽ ഈ രോഗം നിലനിൽക്കുകയാണ്.ഈ രോഗം അല്ല മറ്റ് ഏത് രോഗവും വരാതിരിക്കാൻ വ്യക്തിശുചിത്വത്തിലൂടെ മാത്രമാണ് കഴിയുക.പരിസ്ഥിതി ശുചിത്വവും വളരെ നല്ലതാണ് രോഗങ്ങളെ പ്രതിരോധിക്കാനും ആ രോഗങ്ങൾ (അതായത് അണുക്കളെ )നമുക്ക് ഇല്ലാതാക്കാനും സാധിക്കും.ഇപ്പോൾ നമ്മുടെ സ്ഥലങ്ങളിൽ എല്ലാം തന്നെ ലോക്‌ഡൗൺ എന്ന രീതിയിൽ എല്ലാവരും വീടുകളിൽ തന്നെയാണ്. ഈ നിമിഷത്തിൽ നിന്നും നമുക്ക് പഴെ അവസ്ഥയിൽ ആകാൻ പ്രാര്ഥനയിലൂടെയും നമ്മുടെ ശുചിത്വത്തിലൂടെയുമായിട്ടാണ് വഴികൾ.നമുക്ക് അതിനായി കൈകോർത്തുകൊണ്ട് ഒന്നിച്ചുനിന്നും രോഗങ്ങളെ പ്രതിരോധിക്കാം.
         
ബിസ്മിത.ജെ
പ്ലസ് വൺ ഫ്ലോറികൾച്ചറിസ്റ്റ് (ഒാപ്പൺ കൾട്ടിവേഷൻ) ജി വി എച് .എസ് .എസ് .വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - ലേഖനം