ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ലിറ്റിൽകൈറ്റ്സ്/2018-19

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽകൈറ്റ്സ്

   ഹൈടെക് സംവിധാനത്തിൽ പഠനപ്രവർത്തനങ്ങൾ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭങ്ങളുടെ നിർമ്മാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ലിറ്റിൽകൈറ്റ്സിന്റെ ഒരു യൂണിറ്റ് ആരംഭിച്ചു.
    ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ 05-03-2018 ൽ നടന്നു. കൈറ്റ് മിസ്ട്രസ്സുമാരായ കാർത്തികാ റാണി.പി, ശ്രീദേവി.എസ്.എസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന എഴ്ത്തു പരീക്ഷയിൽ പങ്കെടുത്തവരെല്ലാവരും തിരഞ്ഞെടുക്കപ്പെട്ടു.2018-19 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്തവർക്കും പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികൾക്കായി 02-07-2018 നു അഭിരുചി പരീക്ഷ നടത്തി തിരഞ്ഞെടുത്തു.9-ാം ക്ലാസ്സിലെ 32 കുട്ടികൾ അംഗങ്ങളാണ്.
   അംഗങ്ങൾക്ക് 21-06-2018 നു മാസ്റ്റർട്രെയിനറായി ജലജ ടീച്ചർ എകദിന ക്യാമ്പ് നടത്തി. തുടർന്ന് എല്ലാ ബുധനാഴ്ചകളിലും കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ക്ലാസ് നടത്തുന്നു. 28-07-2018 നു എക്സ്പേർട്ടിന്റെ ക്ലാസ്സ് വിനിത എടുത്തു. അനിമേഷന്റെ വിശദമായ ക്ലാസ്സ് കുട്ടികൾ നന്നായി ഉപയോഗപ്പെടുത്തി.