ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ഒരു കത്ത് തന്ന അറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കത്ത് തന്ന അറിവ്

"പ്രിയ സുഹൃത്ത് രാജീവ്,നിനക്കു സുഖമാണോ?"എന്നായിരുന്നു ആ കത്തിന്റെ തുടക്കം. ചൈനയിലെ ഹുവായ് കമ്പനിയിൽ ജോലി ചെയ്യുന്ന തന്റെ പ്രിയ സുഹൃത്ത് സഞ്ജയ് ആണ് കത്ത് അയച്ചതെന്ന് രാജീവിന് മനസ്സിലായി. "പുതിയ ഒരു വൈറസിനെ കുറിച്ച് അറിയിക്കാനാണ്അവൻ ഈ കത്തയച്ചത്.” രാജീവ് ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു. താൻ കത്ത് വായിക്കുന്നത് തൻറെ മൂന്ന് മക്കളും ശ്രദ്ധിക്കുന്നത് അയാൾ കണ്ടു.ഇപ്പോൾ ഏതു നേരവും രാജീവിന് തന്റെ സുഹൃത്ത് കത്തിലൂടെ അറിയിച്ച വൈറസിനെ കുറിച്ചുള്ള ചിന്ത മാത്രമേ ഉള്ളൂ.എന്നും രാത്രി രാജീവ് കുട്ടികൾക്കു കഥ പറഞ്ഞു കൊടുക്കുന്ന പതിവുണ്ട്.രാത്രി കഥകളൊന്നും പറയുവാനില്ലാതെ കിടക്കുന്ന രാജിവിനോട് ഇളയ മകൻ സനു പറഞ്ഞു "അച്ഛാ ഒരു കഥ പറഞ്ഞു തരൂ." "മക്കളെ ഇന്ന് നിങ്ങളോട് പറയാൻ എന്റെ മനസ്സിൽ ഒരു കഥയും ഇല്ല.അതുകൊണ്ട് ഞാനിന്ന് നിങ്ങൾക്ക് ലോകത്തെ ഞെട്ടിവിറപ്പിച്ച രോഗങ്ങളെ കുറിച്ച് പറഞ്ഞു തരാം.ഓരോ നൂറ്റാണ്ടുകളിൽ വന്ന മഹാമാരികൾ പ്ലേഗ്, കോളറ,സ്പാനിഷ് ഫ്‌ളൂ എന്നിങ്ങനെ പോകുന്നു അവ.ഇന്നെനിക്ക് വന്ന കത്തിൽ എന്റെ പ്രീയ സുഹൃത്ത് സഞ്ജയ് ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു 2019 അവസാനം ഉടലെടുത്ത ഒരു വൈറസിനെ കുറിച്ചാണ് പറഞ്ഞത്.ലോകം അതിന് പേര് നൽകിയത് കൊറോണ വൈറസ് എന്നാണ്. ഇപ്പോൾ ഈ മഹാമാരി ലോകം മുഴുവൻ വ്യാപിക്കുകയാണത്രെ”. ഒരുദീർഘനിശ്വാസത്തോടെ രാജീവ് ഇത്രയും പറഞ്ഞു നിർത്തി. അപ്പോൾ മൂത്ത മകൻ മനു ആധിയോടെ ചോദിച്ചു."അച്ഛാ ഈ രോഗം നമ്മുടെ രാജ്യത്തും വരുമോ?" "വരാനുള്ള സാധ്യത ഏറെയാണ്."അച്ഛൻ പറഞ്ഞു. ഇളയ മകൻ സനുവിന്റെ സംശയം മറ്റൊന്നായിരുന്നു."അച്ഛാ ഈ രോഗം വന്നാൽ നമ്മൾ മരിക്കുമോ? ""രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മറ്റു മാരക രോഗങ്ങൾ അലട്ടുന്നവരിലും ഈ രോഗം അപകടകരമാകും”. അച്ഛൻ പറഞ്ഞു കൊടുത്തു. "അച്ഛാ നമുക്ക് പ്രതിരോധശേഷിയുണ്ടോ?” രണ്ടാമത്തെ മകളായ അനുവി൯റെ സംശയം ഇതായിരുന്നു."തീർച്ചയായും ഉണ്ട്.കാരണം നമ്മൾ നമ്മുടെ പറമ്പിലും തൊടിയിലുമൊക്കെ ഉണ്ടാകുന്ന പഴങ്ങളും പച്ചക്കറികളും ഇലക്കറികളുമൊക്കെ അല്ലെ കഴിക്കുന്നത്.ഇവ നമുക്ക് രോഗങ്ങളോട് പോരാടാൻ ശക്തിയുള്ള പടച്ചട്ടയായി നിൽക്കും." "അച്ഛാ പ്രതിരോധശേഷി മാത്രം മതിയോ ഈ രോഗത്തെ അതിജീവിക്കാൻ?” മനു ചോദിച്ചു."പോരാ നമ്മൾ എപ്പോഴും വ്യക്തിശുചിത്വം പാലിക്കണം.വ്യക്തികളിൽ നിന്നു അകലം പാലിക്കണം.എന്നിങ്ങനെ ഉള്ള കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം”. ഇനി മുതൽ ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുമെന്ന് അവർ മനസ്സിൽ ഉറപ്പിച്ചു. പിന്നെ അവർ പതിയെപ്പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

അഭിരാം അനുരാജ്
4 C ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ