ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ ശുചിത്വം ഒരു ശീലമാക്കൂ....

Schoolwiki സംരംഭത്തിൽ നിന്ന്
 ശുചിത്വം ഒരു ശീലമാക്കൂ....    

നമ്മുടെ ജീവിത ചര്യയുമായി ബന്ധപ്പെട്ടതാണ് വ്യക്തി ശുചിത്വം. അതുപോലെ തന്നെ പ്രധാനപെട്ടതാണ് പരിസര ശുചിത്വം. ഇവ രണ്ടും പരസ്പരപൂരകങ്ങളാണ്‌. വ്യക്തി ശുചിത്വത്തിലൂടെ മാത്രമേ നമുക്ക് പരിസര ശുചിത്വം പാലിക്കാൻ കഴിയൂ. അതുപോലെ തന്നെ നമ്മുടെ പരിസരം നന്നായിരുന്നാൽ മാത്രമേ നമ്മുടെ ശുചിത്വം പൂർണമാകൂ. ദിവസവും നമ്മുടെ പരിസരം വൃത്തി ആക്കുന്നതിലൂടെ നമുക്ക് ശുചിത്വം പാലിക്കാൻ ആകും. നമ്മളിൽ ചിലരെങ്കിലും ശുചിത്വത്തിനു പ്രാധാന്യo കല്പിക്കാത്തവരായിരിക്കും. ചിലർ വ്യക്തി ശുചിത്വം മാത്രം പാലിക്കുന്നവരും മറ്റു ചിലർ പരിസര ശുചിത്വം മാത്രം പാലിക്കുന്നവരും ആയിരിയ്ക്കും. എന്നാൽ ഇവ രണ്ടും ഒരു പോലെ സംരക്ഷിക്കുന്നവർ ഉണ്ട്. അവർ ആണ് നമ്മുടെ ആരോഗ്യ സംരക്ഷകർ. നമ്മുടെ ദൈനം ദിന ജീവിതത്തിൽ ശുചിത്വം ഉണ്ടായാലേ നല്ല ആരോഗ്യവാന്മാരായി ജീവിക്കുവാൻ കഴിയുകയുള്ളു. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നമ്മുടെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കൃത്യമായി പാലിച്ചതാണ്‌ നമ്മുടെ പൂർവികരുടെ ദീർഘായുസ്സിന്റെ രഹസ്യം. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്ന് പറയുന്ന പോലെ ശുചിത്വമുള്ള വ്യക്തിക്കെ ആരോഗ്യം നിലനിർത്താനാകൂ. വ്യക്തി ശുചിത്വം പാലിക്കാത്ത വ്യക്തിക്ക് വളരെ പെട്ടെന്ന് രോഗം പിടിപെടുകയും രോഗ മുക്തി നേടാൻ കാലതാമസം എടുക്കുകയും ചെയ്യും. നാമെല്ലാവരും നല്ല വൃത്തിയുള്ള സ്ഥലത്തു ശുദ്ധ വായു ശ്വസിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നവർ ആണ്. എന്നാൽ നാം തന്നെ പരിസരം വൃത്തിഹീനമാക്കുകയും ചെയ്യും. ശുചിത്വം ആഗ്രഹിക്കുകയും എന്നാൽ വൃത്തിയാക്കാൻ മടി കാണിക്കുകയും ചെയ്യുന്നവരാണ്‌ നാം. നമ്മുടെ സന്തോഷത്തിനു വേണ്ടി മറ്റൊരാളുടെ സന്തോഷം നശിപ്പിക്കുന്നത് ഒരു നല്ല പ്രവർത്തിയാണെന്നു തോന്നുന്നുണ്ടോ? ഒരിക്കലുമില്ല. എങ്കിൽ നാം എന്തിനാണ് പരിസരത്തിൽ പ്ലാസ്റ്റിക് പ്പോലുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞു വൃത്തിഹീനമാക്കുന്നു. ഇവയൊക്കെ മണ്ണിൽ ലയിക്കാതെ കിടന്നു മണ്ണിന്റെ ഫലഫുവിഷ്ഠത കുറക്കുന്നു. ധാരാളം അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിവുള്ളതാണ് നമ്മുടെ വൃത്തിയുള്ള മണ്ണ്. എന്നാൽ മണ്ണ് ഇന്ന് മാലിന്യ കൂമ്പാരം വഹിക്കുന്നതായി മാറിയിരിക്കുന്നു.

യുവജന കൂട്ടായ്മകൾ ഒക്കെ ഇന്ന് പരിസരം ശുചിയാക്കുന്നതിൽ ഉത്സാഹകരാണ്. ഇത്തരം സന്നദ്ധ സംഘടനകൾ വൃത്തിയാക്കുകയും മാലിന്യ നിർമാർജനം നടത്തുകയും ചെയ്യുന്നതിലൂടെ പരിസരം ശുചിയായി സൂക്ഷിക്കാൻ കഴിയുന്നുണ്ട്. അവരുടെ പ്രവർത്തനങ്ങൾ പാടി പുകഴ്ത്തുകയും കയ്യടിച്ചു

പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നാം എന്ത് കൊണ്ട് അതിൽ പങ്കാളികൾ ആകുന്നില്ല എന്ന് നാം ചിന്തിക്കേണ്ടി ഇരിക്കുന്നു. ഇതൊന്നും നമ്മുടേതോ നമക്കുള്ളതോ അല്ല എന്ന തോന്നൽ ആണ് നമ്മെ പിന്തിരിപ്പിക്കുന്നത്. ഇത്തരം നിലപാടുകൾ തെറ്റാണു, ഈശ്വരൻ നമുക്ക് വേണ്ടിയാണു ഈ കാണുന്നതെല്ലാം സൃഷ്ടിച്ചത് . ഇവയുടെ കാവൽക്കാരാണ് മനുഷ്യർ. അതിനാൽ പ്രകൃതിയെ പരിപാലിക്കുകയും വൃത്തിയായി സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. എന്നാൽ നാമിന്നു നമ്മുടെ പ്രകൃതിയിലേക്ക് ഒന്ന് നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യം ഉണ്ട്. പക്ഷി മൃഗാദികൾ വളരെ മനോഹരമായി പ്രകൃതിയെ കത്ത് സൂക്ഷിക്കുന്നു. നമ്മുടെ ചുമതലകൾ ഇപ്പോൾ പക്ഷി മൃഗാദികൾ ഏറ്റെടുത്തിരിക്കുകയാണ്. യഥാർത്ഥത്തിൽ അവർ ശരിക്കും ഭൂമിയുടെ അവകാശികൾ ആയി മാറി. ലോകം ആകെ ബാധിച്ച കോവിഡ് 19 എന്ന മഹാമാരി മനുഷ്യനെ വീടിനകത്താക്കി . എന്നാൽ മനുഷ്യനെ പേടിച്ചു ഒതുങ്ങി കഴിഞ്ഞ ജീവജാലങ്ങൾ പ്രകൃതിയെ പരിപാലിച്ചു ആനന്ദിക്കുകയാണ്. ഓരോ രോഗ രോഗ വ്യാപനത്തിന്റെയും കാരണം ശുചിത്വമില്ലായ്മ തന്നെ ആണ്. നാമെപ്പോഴും ശുചിയായിരിക്കുക. ഒപ്പം നമുക്കൊപ്പം ഉള്ളവരെ ശുചിത്വം പാലിക്കുവാൻ പഠിപ്പിക്കുകയും പരിസരം ശുചിയാക്കുകയും ചെയ്യുക. ശുചിത്വം ഉണ്ടെങ്കിൽ നമ്മുടെ രോഗ പ്രതിരോധശേഷിയും വർധിക്കും. അങ്ങനെ രോഗ വ്യാപനം തടയാൻ ആകും. ഒപ്പം ആരോഗ്യം ഉള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാനുമാകും


അനി ജി ജസ്റ്റിൻ
11 VHSE ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം