ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ ക്ഷണിക്കപ്പെടാത്ത അതിഥി
ക്ഷണിക്കപ്പെടാത്ത അതിഥി
പച്ചപ്പിൻ്റെയും , ധാന്യങ്ങളുടെയും , സുഗന്ധവ്യഞ്ജനങ്ങളുടെയും നാടായിരുന്നു കേരളം . ഇപ്പോൾ എങ്ങും പച്ചപ്പുമില്ല , ധാന്യങ്ങളുമില്ല , സുഗതവ്യഞ്ജനങ്ങളുമില്ല. എങ്ങും ഫ്ലാറ്റുകളും , റോഡുകളും , കോൺക്രീറ്റ് കെട്ടിടങ്ങളും , ഫാക്ടറികളുമേയുള്ളു . ഇപ്പോൾ ആർക്കും കൃഷി ചെയ്യാൻ നേരമില്ല. എല്ലാപേരും ജോലിയുടെ തിരക്കിലാണ് . എവിടെയും എന്ത് കാര്യവും ചോദിച്ചാലും ഉത്തരത്തിനിടയിലും ഉണ്ടാകും ഒരു ' ബിസ്സി'. അധികം പേരും ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൽ ജോലി ചെയ്യാതെ വിദേശത്ത് പോവുകയാണ് . ഇന്ന് കേരളത്തിലെങ്കിൽ നാളെ യവർ അമേരിക്കയിൽ. അത്ര വേഗത്തിലാണ് അവർ വിദേശത്തേക്ക് പറക്കുന്നത്. അവർക്ക് വീട്ടിൽ വരണമെന്നോ നാട്ടിൽ വരണമെന്നോ ഒരു ചിന്തയമില്ല. പണത്തിനു വേണ്ടി എത്ര കിലോമീറ്ററുകൾക്കപ്പുറവും അവർ യാത്ര ചെയ്യും. പണമുണ്ടാക്കണമെന്ന ഒറ്റ ചിന്തയേയുള്ളു ചിലർക്ക് . ചിലർ നാട്ടിലെ കുടുംബത്തിനു വേണ്ടി ജോലി ചെയ്യുന്നു. പെട്ടെന്നായിരുന്നു ആ ക്ഷണിക്കപ്പെടാത്ത അദൃശ്യ അതിഥി - 'കൊറോണ '( covid - 19) എത്തിയത്.ആ അതിഥി ലോകം മുഴുവൻ സന്ദർശിച്ചു.ആ അദൃശ്യ അതിഥിയുടെ കടന്നുകയറ്റം കാരണം മറ്റു രാജ്യങ്ങളിലുള്ള മലയാളിക്കൾക്ക് തിരികെ കേരളത്തിലെത്താൻ തിരക്കായി . അവർ തിടുക്കം കൂട്ടുകയാണ് കേരളത്തിലെത്താൽ . അങ്ങനെ അവരെ കേരളത്തിലെത്തിച്ചു. എന്നാലും രക്ഷയില്ല ' അതിഥി കേരളത്തിലുമെത്തി . കൊറോണയെ തടയാൻ മാസ്കുകളും, സാനി സൈറും ഉത്പാദിപ്പിക്കാൻ തുടങ്ങി എന്നാൽ ഇതിൻ്റെയൊക്കെ ക്ഷാമം നേരിട്ടതിനെ തുടർന്ന് കൊറോണയെ തടയാൻ ലോകം മുഴുവൻ ഒരു തീരുമാനം എടുത്തു 'സാമൂഹിക അകലം'പാലിക്കുക. സാമൂഹിക അകലത്തിലൂടെ കൊറോണയെ തടയാൻ കഴിയും എന്ന് വിദഗ്ധർ പറഞ്ഞു. അത് കേരളവും ഏറ്റെടുത്തു. എല്ലാ പേരോടും വീട്ടിൽ ഇരിക്കാൻ സർക്കാർ ഉത്തരവും വന്നു. അങ്ങനെ എല്ലാപേരും വീടുകളിൽ ഇരുപ്പു തുടങ്ങി. എന്നാൽ കുറേ ദിവസമായപ്പോൾ വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ എല്ലാപേരും അവരവരുടെ സർഗ്ഗപരമായ കഴിവുകൾ പുറത്തെടുക്കാൻ തുടങ്ങി. ചിലയിടത്ത് ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങി. വീടുകളിൽ കൃഷി ആരംഭിച്ചു. കുട്ടികൾക്കും മാതാപിതാക്കൾക്കും അപ്പൂപ്പന്മാർക്കും അമ്മൂമ്മമാർക്കും സന്തോഷമായി. എല്ലാപേരും ഒത്തൊരുമിച്ച് വീട്ടിലിരിക്കുന്നു. എന്നാൽ കാട്ടിലുമുണ്ട് വിശേഷങ്ങൾ , മനുഷ്യരുടെ ശല്യം തീർന്നപ്പോൾ കാട്ടിലെ മൃഗങ്ങൾക്ക് സന്തോഷമായി, അവർക്ക് സുഖമായി കാട്ടിലൂടെ നടക്കാം.പക്ഷേ ഒരു പ്രശ്നമുണ്ട് കാട്ടിലെ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാനും കൃഷി നശിപ്പിക്കാനും തുടങ്ങി. പിന്നെ മനുഷ്യനെ ആശ്രയിച്ചു കഴിയുന്ന തെരുവുനായകളുടെയും, കാക്കകളുടെയും അവസ്ഥയാണ് കഷ്ടം. അവർ പട്ടിണിയിലാണ്. വേനലായതിനാൽ കൊക്കുകൾക്കും കഷ്ടകാലമായി . ഇനി മനുഷ്യർ പഴയതുപോലെ വന്നാലെ ഈ ദുരിതത്തിൽ നിന്ന് അവർക്ക് കരകയറാൻ പറ്റു. അതിനാൽ മനുഷ്യൽ തൻ്റെ ജീവൻ രക്ഷിക്കണം. "Stay at home ,Stay healthy ." ഭീതി വേണ്ട ജാഗ്രത മതി.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം