ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് കൊറോണ വൈറസ് ?

എന്താണ് കൊറോണ വൈറസ് ?ഇത് അപകടകാരി ആകുന്നത് എങ്ങനെ? മുഖ്യമായും ശ്വാസ നാളിയെയാണ് കൊറോണ വൈറസ് ബാധിക്കുന്നത്.ജലദോഷവും ന്യുമോണിയയുമാണ് ഈ വൈറസ് ബാധയുടെ മുഖ്യലക്ഷണങ്ങൾ.രോഗം ഗുരുതരമായാൽ സാർസ്,ന്യുമോണിയ എന്നിവ ഉണ്ടാകും,മരണവും സംഭവിക്കാം. മനുഷ്യർ,മൃഗങ്ങൾ തുടങ്ങിയ സസ്തനികളിലും പക്ഷികളിലും രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത്.ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യ രശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർ ത്ത മുനകൾ കാരണമാണ്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു.നവജാതശിശുക്കളിലും ഒരുവയസിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും കാരണമാകാറുണ്ട് ഈ വൈറസ്.

ക്രിസ്റ്റി.വി
10A ഗവ.ഫിഷറീസ് സ്കൂൾ,വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം