ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ രോഗ പ്രതിരോധത്തിന്റെ മാർഗം

Schoolwiki സംരംഭത്തിൽ നിന്ന്

Loorth എന്ന ഒരു പട്ടണം. അവിടെ ധാരാളം ജനങ്ങൾ അവർക്ക് വലിയ വലിയ വീടുകൾ. ഇരുവശങ്ങളിലും തിങ്ങി നിറഞ്ഞ വീടുകൾ. ആ വീടുകളുടെ മുന്നിൽ ഒരു അഴുക്കു ചാലും. അവിടെയുള്ളവരെല്ലാം വലിയ സമ്പന്നരാണ്. ഒരു ദിവസം അവിടെ ലുഫിൻ എന്ന ദരിദ്രനായ ഒരാൾ വന്നു. അയാൾ അവിടെയുള്ള മനുഷ്യരെ കണ്ടു ഞെട്ടിപ്പോയി. നോക്കിയാൽ ലുഫിൻ എന്നയാളിനെകൾ കഷ്ടം. വലിയ വലിയ ആഭരണങ്ങൾ സ്വർണ നൂലുകൾ കൊണ്ടുള്ള വസ്ത്രം. ആളുകളുടെ കയ്യിൽ ധാരാളം സ്വർണ നാണയങ്ങൾ. എന്നാൽ അവരുടെ ശരീരങ്ങൾ ഒരു വൃത്തിയുമില്ല. പല്ലുതേയ്ക്കില്ല, ശരീരം വൃത്തിയാക്കുകയില്ല. വീടുകളും വൃത്തിയില്ല. അഴുകിയതും ചീഞ്ഞതുമായ ഭക്ഷണമാണ് അവർ കഴിക്കുന്നത്‌. ലുഫിർ ആ പട്ടണത്തിലുടെ നടന്നു. അയാൾക്ക് ഇരിക്കുവാൻ പോലും ഒരു സ്ഥലവും കണ്ടില്ല. അയാൾക്ക് വലിയ ദാഹം തോന്നി. അയാൾക്ക് വലിയ ദാഹം തോന്നി. അയാൾ കുറച്ചു ദൂരം നടന്നതിന് ശേഷം ഒരു വ്യക്തി യെ കണ്ടു. അയാളോട് കൈ നീട്ടി വെള്ളവും നാണയങ്ങളും ചോദിച്ചു. അയാൾ ലുഫിറിനു കൈ നിറയെ സ്വർണനാണയങ്ങളും ഒരു പാത്രം നിറയെ വെള്ളവും നൽകി. എന്നാൽ വെള്ളം വളരെ ദുർഗന്ധം നിറഞ്ഞതുമായിരുന്നു. ആ നഗരത്തിൽ തന്നെ അയാൾ നാണയം വിറ്റു ഒരു വീട് നിർമിച്ചു. വീടിനു മുന്നിൽ ഒരു കിണറും നിർമിച്ചു. ശൂന്യമായ സ്ഥലത്ത് വിത്തുകളും തൈകളും നട്ടുപിടിപ്പിച്ചു ആ സ്ഥലം അയാൾ സ്വർഗമാക്കി. എന്നാൽ അവിടുത്തെ മനുഷ്യർ അയാളെ കളിയാക്കി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞതിനു ശേഷം ഒരാൾ മരണപെടുകയും ചെയ്തു. ഒരു രോഗത്തിന്റെ തുടക്കം ആയിരുന്നു അത്. പ്രതിരോധ ശേഷി ഇല്ലാതിരുന്ന ആ മനുഷ്യരെ രോഗം കീഴടക്കി. അവിടുത്തെ ജനങ്ങൾ പകുതി പേരും രോഗ ബാധിതരായി മാറി. എന്നാൽ ലുഫിർ ആരോഗ്യവനായി ജീവിച്ചു. ഒടുവിൽ ലുഫിറിനെ കളിയാക്കിയവരെല്ലാം ശുചിത്വപൂർവ്വം ജീവിക്കാൻ പഠിച്ചു. ആ പട്ടണത്തിൽ ശുദ്ധവായു അലയടിക്കാൻ തുടങ്ങി. അവിടെ ജനങ്ങൾ മണ്ണിലിറങ്ങി പണിയെടുത്തു. ശുദ്ധമായ ഭക്ഷണം കഴിക്കാൻ ആരംഭിച്ചു. അങ്ങനെ ശുചിത്വത്തിലൂടെ രോഗപ്രതിരോധശേഷി വർധിക്കുകയും ചെയ്തു. അവിടത്തെ നഗരവാസികളെ രോഗം വിട്ടൊഴിഞ്ഞു. അവരുടെ ജീവിതം മറ്റുള്ളവർ ഒരു പാഠമായി മാറ്റി.

അരുൺ എസ് ആർ
2 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ