ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്
കൊറോണ എന്ന വൈറസ്
മനുഷ്യരാശിയെ മുഴുവൻ ഞെട്ടിച്ചതും ഭയപ്പെടുത്തിയതുമായ ഒരു മഹാമാരി,കോവി ഡ് 19 അഥവാ കൊറോണ വൈറസ് . ഇന്ന് ലോകമെമ്പാടും വ്യാപിച്ച് പടർന്നിരിക്കുന്നു . ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ നിന്നും തുടങ്ങി ഒട്ടേറെ രാജ്യങ്ങളിലും അവയുടെ സംസ്ഥാനങ്ങളിലും തലസ്ഥാനങ്ങളിലും കൊറോണ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ഇന്ത്യയടക്കം 20 രാജ്യങ്ങളിലാണ് രോഗം പടർന്നിട്ടുള്ളത് . ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ നിന്നുമാണ് കൊറോണ തുടങ്ങിയതെങ്കിൽ ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് രോഗം തൃശ്ശൂരിലാണ് സ്ഥിരീകരിച്ചത്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാ നിൽ നിന്ന് തിരിച്ചെത്തിയ തൃശ്ശൂർ സ്വദേശിനിയിലാണ് രോഗം കണ്ടത്. ഇതിനിടെ കോട്ടയം സ്വദേശിനിയായ നഴ്സിനും രോഗം ബാധിച്ചു. സൗദി അറേബ്യയിലായിരുന്നു അവരുടെ ജോലി. പനി , ജലദോഷം, ചുമ, തൊണ്ടവേദന , ശ്വാസതടസ്സം എന്നീ രോഗങ്ങൾ . കാണുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. ഈ ലക്ഷണങ്ങളാണ് കൊറോണയുടെ വരവിന്റെ സൂചന. അതിനാൽ ആരുമായും സമ്പർക്കം പുലർത്താതിരിക്കുക. അമേരിക്ക എന്ന വികസിത രാജ്യത്തെ പിടിച്ചുലച്ച മഹാമാരിയാണ് കോവിഡ് 19. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗൺ ഒരു മാസം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ഗ്രീൻ സോണിലായിരുന്ന നമ്മുടെ ജില്ല ഇപ്പോൾ റെഡ് സോണിലായിരിക്കുകയാണ്. കൊറോണ വൈറസ് സമ്പർക്കം വഴിയാണ് വ്യാപിക്കുന്നത്. അതിനാൽ അവരവരുടെ വീട്ടിൽ തന്നെ എല്ലാവരും സുരക്ഷിതരായിരിക്കുക, പുറത്തു പോകേണ്ട അത്യാവശ്യ സാഹചര്യത്തിൽ മാസ്ക് ധരിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക. STAY HOME, STAY SAFE.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം