ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

3/06/2023: പ്രവേശനോത്സവം

പ്രവേശനോത്സവം രാജ്യസഭാ എം.പി എ എ റഹീം ഉദ്ഘാടനം ചെയ്തു. നല്ല മനുഷ്യരാകുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിദ്യാർത്ഥികളുടെ അഭിരുചികളെ തിരിച്ചറിഞ്ഞ് അതിനനുസൃതമായ ലക്ഷ്യങ്ങളിലേക്ക് അവർക്ക് വളരാനുള്ള അവസരമൊരുക്കാൻ അധ്യാപകരും രക്ഷിതാക്കളും പരിശ്രമിക്കണമെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. പുതുതായി പ്രവേശനം നേടിയ കുട്ടികൾ മൺചിരാത് തെളിയിച്ചതിനു ശേഷമാണ് ക്ലാസുകളിലേക്ക് പ്രവേശിച്ചത്. കുട്ടികൾക്ക് സമ്മാനമായി ഇൻസ്ട്രമെന്റ് ബോക്സും ബുക്കും നൽകി. പി ടി എ പ്രസിഡന്റ് കെ.ഗോപി യോഗത്തിൽ അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥിയും കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് എക്സാമിനേഷൻ ബോർഡ് ചെയർമാനുമായ എസ് യു രാജീവ് മുഖ്യാതിഥി ആയിരുന്നു.പ്രിൻസിപ്പൽ പ്രമോദ് കെ.വി സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഫ്രീഢമേരി ജെ എം നന്ദിയും പറഞ്ഞു. വാർഡ് കൗൺസിലർ മാധവദാസ് ജി , ഡി ആർ ഹാന്റ എന്നിവർ യോഗത്തിൽ കുട്ടികളുമായി സംസാരിച്ചു.

5/06/2023: ലോകപരിസ്ഥിതി ദിനാചരണം

/06/2023: '

19/06/2023: വായനാദിനം

21/06/2023: അന്താരാഷ്ട്ര യോഗ ദിനം

June 21-International yoga Day, ബഹുമാനപ്പെട്ട HM Freeda Mary JM സ്കൂളിൽ നടന്ന yoga day ഉദ്ഘാടനം ചെയ്തു. Senior Asst. ശ്രീമതി Susha S, ശ്രീ Arun V L എന്നിവർ പങ്കെടുത്തു. ANO Anjusha Devi യോഗാ ദിനത്തിന് നേതൃത്വം നൾകി.

26/06/2023: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം

ഐക്യരാഷ്ട്ര സഭയുടെ 45 മത് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തോടാനുബന്ധിച്ചു സ്കൂൾ അങ്കണത്തിൽ നടന്ന ലഹരിവിരുദ്ധ സമൂഹ പ്രതിജ്ഞയിലാണ് നൂറു കണക്കിന് വിദ്യാർഥികൾ അണി ചേർന്നു .

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് ആൽക്കഹോൾ അന്റ് ഡ്രഗ് ഇൻഫർമേഷൻ സെന്റർ അഡിക് ഇന്ത്യയുമായി ചേർന്നു നടത്തുന്ന സമ്മേളനം ജില്ലാ ജഡ്ജി (കോഓപ്പറേറ്റീവ് ട്രിബ്യൂണൽ) ശ്രീ.ശേഷദ്രിനാഥൻ ഉത്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ശ്രീ. ജെറോമിക് ജോർജിന്റെ അദ്ധ്യഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി ശ്രീ. എസ്.ഷംനാദ് ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി. അഡിക് ഇന്ത്യ ഡയറക്ടർ ശ്രീ. ജോൺസൺ ജെ. ഇടയറന്മുള, മോഡൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ. കെ. വി. പ്രമോദ്, കെ.ഗോപി, ഫ്രീഢമേരി ജെ എം തുടങ്ങിയവർ പ്രസംഗിച്ചു.


12/07/2023: ക്ലബ് ഉദ്ഘാടനം

സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം , സ്കൂൾ റേഡിയോ, ശാസ്ത്ര ക്ലബ്, ആർട്സ് ക്ലബ് തുടങ്ങിയവയുടെ പ്രവർത്തനോദ്ഘാടനം നടത്തി. സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാമിന്റെ ഉദ്ഘാടനം മുൻ ചീഫ് സെക്രട്ടറിയും പൂർവ വിദ്യാർത്ഥിയുമായ ജിജി തോംസണും സ്കൂൾ റേഡിയോ, ശാസ്ത്ര ക്ലബ് എന്നിവയുടെ ഉദ്ഘാടനം പത്മശ്രീ ഡോ.ജി ശങ്കറും (പൂർവ വിദ്യാർത്ഥി )  ആർട്സ് ക്ലബ് ഉദ്ഘാടനം പ്രശസ്ത സംഗീതജ്ഞനും പൂർവ അധ്യാപകനുമായ പാർവതീപുരം പത്മനാഭ അയ്യരും നിർവഹിച്ചു. മൂന്നുപേരും തങ്ങളുടെ വിദ്യാലായാനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കു വെച്ചു. സ്കൂൾ പി.ടി എ പ്രസിഡന്റ് കെ.ഗോപി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സിന്ധു വി, ആർട്സ് ക്ലബ് സെക്രട്ടറി രശ്മി ആർ ജി എന്നിവർ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ കെ.വി പ്രമോദ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഫ്രീഢമേരി ജെ എം നന്ദിയും പറഞ്ഞു.

26/07/2023: കാർഗിൽ വിജയ് ദിവസ്

[[പ്രമാണം:|ലഘുചിത്രം]]

24മത് കാർഗിൽ വിജയ് ദിനവുമായി ബന്ധപ്പെട്ട് NCC Army, NCC Navy വിഭാഗത്തിലെ 70 കുട്ടികളെ പങ്കെടുപ്പിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ധീര ജവാൻമാർക്ക് പുഷ്പാർച്ചന നടത്തുകയുണ്ടായി . അതിന് ശേഷം ലുലു മാളിൽ പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനികർ സംഘടിപ്പിച്ച demonstration -ൽ വിജയകരമായി പങ്കെടുക്കുകയും അതിനുള്ള സർട്ടിഫിക്കറ്റ് Lulu mall CE0 - ൽ നിന്നും ANO ANJUSHA DEVI A S, ANO SINDHU V, Physical Science അധ്യാപകൻ Arun V L എന്നിവർ ഏറ്റുവാങ്ങുകയും ചെയ്തു. ധീര ജവാൻമാരുടെ സ്മരണ കുട്ടികൾക്ക് പകർന്നു നൽകാൻ സാധിച്ചു .