ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ/അക്ഷരവൃക്ഷം/ശുചിത്വശീലം മഹാശീലം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വശീലം മഹാശീലം      
             "വരാനുളളത് വഴിയിൽ തങ്ങില്ല "എന്നൊരു പഴമൊഴിയുണ്ട്.അതുകൊണ്ടല്ലേ അങ്ങ് ചൈനയിൽ പൊട്ടി പുറപ്പെട്ട രോഗം ഈ കൊച്ചു കേരളത്തിൽ പോലും പടർന്ന് പിടിച്ചത്.ഇനി അകറ്റി നിർത്താം ഈ പകർച്ച വ്യാധികളെ.....................
                      ഇന്ന് ലോകം നിശബ്ദമാണ്.അടിത്തറയില്ലാതെ തകർന്നു പോകുന്ന പല മനസ്സുകളേയും ഇനി നമുക്ക് ശുചിത്വ കല്ലുകൾകൊണ്ട് അടിത്തറയിടാം.പുരാതനകാലം മുതൽ തന്നെ മനുഷ്യരിൽ പോലും ശുചിത്വം എന്ന ശീലം നിലനിൽക്കവേ ഇന്ന് നമുക്ക് എന്താണ് സംഭവിച്ചത്?ആധകളും വ്യാധികളുമല്ലാതെ മറ്റ് എന്തുണ്ട് പറയാൻ.ആദിമ മനുഷ്യൻ നാടും വീടുമൊക്കെ വൃത്തീയായി സൂക്ഷിച്ചിരുന്നു.ശാസ്ത്രം വളർന്നപ്പോൾ മാനവന് "ശുചിത്വം"എന്ന മൂന്നക്ഷരത്തിന്റെ വില അറിയാതെ പോയി.അതുകൊണ്ടല്ലേ ഈ മഹാമാരികളൊക്കെ കേരളത്തിൽ വീണ്ടും വീണ്ടും വ്യാധികൾ പടർത്തി മടങ്ങുന്നത്.ഇനിയൊരു  ദുരന്തം നമുക്ക് ഏറ്റുവാങ്ങാൻ കഴിയുമോ?നാം ഇന്നൊരു സോപ്പ് കഷണവും വെളളവും കൊണ്ട് കൊറോണയെ കഴുകി കളയുന്നു.പകരം ഒരല്പം കരുതലോടെയുളള സമീപനമാണ് ലോകമാതാവ് ആഗ്രഹിക്കുന്നത്.
                       ശുചിത്വം എന്ന ശീലം മറന്നു പോയ ലോകവും ശുചിത്വത്തെ നെഞ്ചോട് ചേർത്തു പിടിക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു ലോകവും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെയാണ്.ഈ ശുചീകരണ പ്രവർത്തനങ്ങൾ നമുക്കിനിയും തുടരണം.അതിനാദ്യം വ്യക്തി ശുചിത്വം നമുക്ക് സ്വമേധയാ പാലിക്കാം.ഒപ്പം പരിസരവും വൃത്തിയായി വയ്ക്ക്ാം.നാം സൃഷ്ടിക്കുന്ന മാലിന്യം നമുക്ക് തന്നെ നശിപ്പിക്കാം. അത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് ആദ്യം തിരിച്ചറിയാം.അല്ലെങ്കിൽ നമ്മെ അറിയിക്കും ഇതുപോലെ മാറി മാറി എത്തുന്ന മഹാമാരികൾ. നമ്മുടെ പരിസരം വൃക്ഷതലപ്പുകൾ കൊണ്ട് അലങ്കരിക്കാം.ശുചിത്വശീലം മഹാശീലമായി നിലനിർത്തേണ്ടിയിരിക്കുന്നു.അതിനായി മനസ്സിന്റെ ശുദ്ധിയും ഉറപ്പു വരുത്താം.കഴിക്കുന്ന ഭക്ഷണത്തിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെളളത്തിലും ശുദ്ധി ഉറപ്പാക്കാം.ഇടയ്ക്കെവിടെയോ നാം ശ്രദ്ധിക്കാതെ പോയ അശുദ്ധയുടെ ഉറവിടത്തിൽ നിന്ന് പൊട്ടി മുളച്ചതല്ലേ ഈ കൊറോണയും?പക്ഷേ ഇതിനേയും നാം തോൽപ്പിക്കും.ശുചിത്വം എന്ന ശക്തിയേറിയ ആയുധം കൊണ്ട് ഈ മഹായുദ്ധത്തെ മറികടക്കാം.
                          1918 ൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ ലോകമെങ്ങും പടർന്നു പിടിച്ച സ്പാനിഷ് ഫ്ലൂൂ എന്ന മഹാമാരിക്കു ശേഷം ഇതാദ്യമാകാം ലോകം ഇത്രക്ക്  ഭയന്നു വിറച്ച് അവനവനിലേക്ക് ഇങ്ങനെ ഒതുങ്ങുന്നത്.ഇനി ഒരു ദുരന്തവും നമ്മുടെ മണ്ണിനെ അശുദ്ധമാക്കാൻ പാടില്ല. അതിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം.നാളത്തെ പ്രതീക്ഷയുടെ പൊൻനാമ്പുകൾ പൊട്ടി മുളക്കട്ടെ.................വൃത്തിയേകുന്ന ശക്തിയാൽ നമുക്ക് രോഗമുക്തി നേടാം
വർഷ പി ജയൻ
9A ഗവ.ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം