ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/ആരോഗ്യ കേരളം നവയുഗ കേരളം
ആരോഗ്യ കേരളം നവയുഗ കേരളം
രോഗപ്രതിരോധ സംവിധാനത്തിന്റെ ഘടനയെയും പ്രവർത്തനത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ഇമ്മ്യൂണോളജി. ശരീരത്തിൽ വായ്, ത്വക്ക്, കുടൽ, ശ്വാസനാളികൾ തുടങ്ങിയ എല്ലാ ശരീരഭാഗങ്ങളിലും അണുജീവികൾ വസിക്കുന്നുണ്ട്.ശരീരകോശങ്ങളിലേയ്ക്ക് പ്രവേശിക്കാൻ അവസരമുണ്ടായാൽ അണുബാധയിലൂടെ കോശങ്ങളുടെ നാശം ഉണ്ടാകാൻ കാരണമാകുന്നു.ഇതിനു പുറമേ, വെളിയിൽനിന്നു ശരീരത്തിലേക്ക് കടക്കാൻ സാധ്യതയുള്ള രോഗാണുക്കളുടെ നിതാന്ത സാന്നിധ്യവും ഇവയ്ക്കൊക്കെ എതിരെ പ്രതിരോധമേർപ്പെടുത്തേണ്ടിവരുമ്പോൾ ശരീരം നേരിടുന്ന പ്രധാന വെല്ലുവിളിയുമാണ് ഇന്ന് സമൂഹം നേരിടുന്നത്. ലോകമെമ്പാടുമുള്ള സാംക്രമിക രോഗ നിയന്ത്രണത്തിന്റെ അവിഭാജ്യ ഘടകമാണ് ബാക്ടീരിയ,വൈറൽ രോഗങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പ്. ഇവ ആ രോഗങ്ങളുടെ സാധ്യത കുറയ്ക്കുുന്നു. മാത്രമല്ല സമൂഹത്തിന്റെ സാമ്പത്തികമായ ഭാരവും കുറയ്ക്കുന്നു.ലോകമെമ്പാടുമുള്ള വസൂരി , പോളിയോ, മലേറിയ എന്നീ രോഗങ്ങളുടെ നിയന്ത്രണത്തിന് പ്രതിരോധ കുത്തിവയ്പിന്റെ പങ്ക് വ്യക്തമാക്കുന്നു. നമുക്ക് ജനനം മുതൽ കിട്ടുന്നതാണ് പ്രതിരോധ ശേഷി. അമ്മയിൽ നിന്നും കുഞ്ഞിലേക്ക് മുലപ്പാൽവഴി ലഭിക്കുന്നതിൽ തുടങ്ങി നാം കഴിക്കുന്ന പോഷക ആഹാരങ്ങളിൽ കൂടെ നമ്മുടെ പ്രതിരോധ ശേഷി വർധിക്കുകയും ചെയ്യുന്നു. ഒാരോ മനുഷ്യരുടെയും പ്രതിരോധശേഷി ആ രാജ്യത്തിന്റെ ആരോഗ്യപുരോഗതിയും ചൂണ്ടിക്കാണിക്കുന്നു.പഴയ കാലം മുതൽക്കു തന്നെ ആരോഗ്യകാര്യങ്ങളിലും പ്രതിരോധ ശേഷിയുടെ കാര്യങ്ങളിലും ഭാരതം പുരോഗതി കൈവരിച്ചിരുന്നു. അതിൽ തന്നെ നമ്മുടെ കേരളവും മുൻപന്തിയിലാണ്. ആയുർവേദവും യോഗയും പോഷകപ്രധമായ ആഹാരരീതികളും നമ്മുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കാരണമായി. അതുപോലെ കേരളത്തിലെ ആരോഗ്യ രംഗത്തെവികസനവും പഞ്ചായത്തുതല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളും ചിട്ടയായ പ്രവർത്തനങ്ങളും നമ്മുടെ പ്രതിരോധ ശക്തിയും പൊതുജന ആരോഗ്യരംഗവും ഇന്നുകാണുന്ന പുരോഗതി കൈവരിക്കാൻ കാരണമായി. അതിനാൽ തന്നെ ഇന്ത്യയിലെ ശിശുമരണനിരക്കുു കേരളത്തിൽ കുറയാൻ ഇടയായി. നമ്മൾ രോഗങ്ങളെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ പ്രധാനമായും പകർച്ചവ്യാധികളെക്കുറിച്ച് പറയേണ്ടതുണ്ട്. പകർച്ചവ്യാധികളെ തടയുന്നതിനു പ്രധാനമായും വ്യക്തി ശുചിത്വവും ഉയർന്ന പ്രതിരോധശേഷിയും പൊതുജന ആരോഗ്യ ബോധവും ആവശ്യമാണ്. അതിൽ കേരളം വളരെയധികം മുന്നിൽ തന്നെയാണ് ഉയർന്ന ജനസാന്ദ്രതയുള്ള നമ്മുടെ കേരളത്തിൽ പകർച്ചാവ്യാധികൾ പടർന്നു പിടിക്കാതിരിക്കാൻ നാം ഓരോരുത്തരും വ്യക്തിശുചിത്വം പാലിക്കുകയും സാമൂഹിക മലിനീകരണം ഒഴിവാക്കുകയും വേണം.കൂടാതെ, കൊതുകു ജന്യ രോഗങ്ങളായ ഡങ്കിപ്പനി,മന്ത് തുടങ്ങിയ രോഗങ്ങൾ പരമാവധി തടയാൻ കേരളത്തിനാവുന്നുണ്ട്. 2018 ൽ നിപ്പ കേരളത്തിൽ ബാധിച്ചപ്പോൾ നമ്മുടെ ആരോഗ്യ രംഗം ഉണർന്നു പ്രവർത്തിക്കുുകയും വലിയൊരു വിപത്തിൽ നിന്നു രക്ഷിക്കുകയും ലോക ആരോഗ്യസംഘടനയുടെ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു. ഇപ്പാൾ ലോകം മുഴുവൻ ബാധിച്ചിരിക്കുുന്ന കൊറോണ എന്ന രോഗം നമ്മുടെ കേരളത്തിലും എത്തിയിരിക്കുന്നു. പകർച്ചാവ്യാധി അയതിനാൽ സാമൂഹിക അകലവും വ്യക്തിശുചിത്വവും പാലിച്ചു കൊണ്ട് നമ്മുടെ ജനങ്ങൾ ഈ പകർച്ചാവ്യാധിയോട് പൊരുതുകയാണ്.നമ്മുടെ ഉയർന്ന പ്രതിരോധ ശേഷി ഈ ഘട്ടത്തിൽ തുണയാകുമെന്നും പ്രതീക്ഷിക്കുന്നു. ഇത്രയും പുരോഗതിയിലാണെങ്കിലും ഇപ്പോൾ നമ്മുടെ കേരളത്തിൽ ഉയർന്നു വരുന്ന ജീവിത ശൈലീരോഗങ്ങൾ -[ക്യാൻസർ,ഹൃദ്രോഹം, പ്രമേഹം, ഉയർന്ന രക്തസന്മർദ്ദം] ആശങ്ക ഉയർത്തുന്നതാണ്. നമ്മുടെ പ്രതിരോധ ശേഷിയുടെ കുറവു മൂലം മാത്രമല്ല നമ്മുടെ ജീവിത ശൈലിയിലെ ചിട്ടയില്ലാത്ത ആഹാര ശീലവും മലിനീകരണവും എല്ലാം ഇത്തരത്തിലുള്ള രോഗങ്ങൾ വർദ്ധിക്കാൻ കാരണമാവുകയാണ്.പകർച്ചാവ്യാധിയേക്കാൾ ഇപ്പോൾ കേരളം ഭയക്കേണ്ടതും ഇത്തരത്തിലുളള രോഗങ്ങളുടെ വർധനവാണ്. അയതിൽ നാം ആരോഗ്യപരമായ ഇീവിത ശൈലിയിലേക്ക് മടങ്ങി വരേണ്ടതായുണ്ട്. ചിട്ടയായ വ്യായാമവും പോഷക മൂല്യമുള്ള ആഹാരരീതിയും ശീലമാക്കി ആരോഗ്യമുള്ള പുതു തലമുറയായി മാറണം. മികച്ച ആരോഗ്യ സംവിധാനങ്ങൾഉള്ള കേരളം ഇപ്പോൾ പടർന്നു പിടിക്കുന്ന കൊറോണ എന്ന മഹാ വ്യാധിയെയും തരണം ചെയും. ഇനി വരും ദിവസങ്ങളിൽ നാം ഒാരോരുത്തരും വ്യക്തിശുചിത്വവും മലിനീകരണ നിയന്ത്രണവും മെച്ചപ്പെട്ട ഇീവിത ശൈലിയും ശീലമാക്കി ഇനിയും ഉയരങ്ങളിലേക്ക് നമ്മുടെ ആരോഗ്യം ഉയർത്തേണ്ടതാണ്.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം