ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/കാവൽ

Schoolwiki സംരംഭത്തിൽ നിന്ന്
കാവൽ

എന്നും രാവിലെ എന്നമ്മൂമ്മ
മുറ്റമടിക്കുന്നു
വൈകുന്നേരംസമയം തെറ്റാ-
തങ്ങനെ ചെയ്യുന്നു
എന്തിനാണിങ്ങനെയെന്നും
പതിവായ് ചെയ്യുന്നു
വീടും പരിസരവുമെന്നും
നമ്മൾവൃത്തിയാക്കിടുക
ചപ്പുചവറുകൾഅടിച്ചുവാരി
തീകത്തിക്കുകനാം
തീകത്തുമ്പോൾസൂക്ഷിക്കുകനാം
പ്ലാസ്റ്റിക് കാണരുതെ
ജീവവായുവിനന്തകനെ നാം
സൃഷ്ടിച്ചീടല്ലെ
പച്ചമരങ്ങൾ വച്ചുപിടിപ്പി-
ച്ചുലകംകാക്കേണം

അൻവിൻ അനിൽകുമാർ
3 എ ജി.എൽ.പി.എസ്.പടി‍‍‍‍‍‍ഞ്ഞാറെക്കര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത