ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/അപ്പുവിന്റെ അവധിക്കാലം
അപ്പുവിന്റെ അവധിക്കാലം
സമയം എട്ടു മണി അപ്പു ഇതുവരെ എഴുന്നേറ്റിട്ടില്ല.. ചായയുമായി അപ്പുവിന്റെ അമ്മ അവൻ പുതച്ചിരുന്ന പുതപ്പ് വലിച്ചു മാറ്റി കൊണ്ട് പറഞ്ഞു മോനെ അപ്പു എഴുന്നേൽക്കൂ സമയം ഒരുപാടായി . അപ്പു എഴുന്നേറ്റു . അച്ഛനും മുത്തച്ഛനും ഉമ്മറത്ത് പത്രം വായനയിലാണ്. അമ്മ പ്രഭാതഭക്ഷണം തയ്യാറാക്കിയിരുന്നു. മുത്തശ്ശി തൊടിയിലെ പച്ചക്കറികൾ പറിച്ചെടുക്കുകയാണ് അപ്പുവിനു പിന്നാലെ അനിയത്തിയും ചിണുങ്ങി കൊണ്ട് അടുക്കളയിൽ എത്തി. "രണ്ടുപേരും ബ്രഷ് ചെയ്ത് കുളിച്ചു വരൂ പ്രഭാതഭക്ഷണം കഴിക്കാം” അമ്മ പറഞ്ഞു. “ക്ലാസ് ഇല്ലല്ലോ പിന്നെ കുളിക്കാം” അപ്പു പറഞ്ഞു പറ്റില്ല. പതിവ് തെറ്റിക്കാതെ കുളിച്ചു വന്നോളൂ ഞാൻ ദാ ഭക്ഷണം വിളമ്പി കഴിഞ്ഞു .അമ്മ അകത്തേക്ക് പോയി .അപ്പുവും അനിയത്തിയും കുളിച്ചു വന്ന് കുടുംബാംഗങ്ങളോടൊപ്പം ഇരുന്ന് പ്രഭാത ഭക്ഷണം കഴിച്ചു. അവധിക്കാലം ഇത്തവണ നേരത്തെ എത്തിയെങ്കിലും അപ്പുവിന് സന്തോഷം നന്നേ കുറവാണ് കാരണം, ലോക്ക് ഡൗൺ ആയതിനാൽ കൂട്ടുകാരുമായി ആയി ആർത്തുല്ലസിച്ച് കളിക്കാൻ പറ്റില്ല.അപ്പു അനിയത്തിയുമായി കുറച്ചുനേരം മുറ്റത്ത് കളിച്ചു . ”ഇടയ്ക്കിടയ്ക്ക് കൈകഴുകണേ അപ്പു” അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു.അപ്പുവും അനിയത്തിയും സോപ്പും വെള്ളവും എടുത്തു കൈ നന്നായി കഴുകി. ഇനി ഉച്ചഭക്ഷണം കഴിച്ചശേഷം അൽപസമയം വിശ്രമം. അതിനുശേഷം ടീച്ചർ അയച്ചുതന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയ ശേഷം വൈകുന്നേരം കുടുംബാംഗങ്ങളോടൊപ്പം പച്ചക്കറികൃഷിയിൽ ഏർപ്പെട്ടു. ഈഅവധിക്കാലം ഇങ്ങനെയൊക്കെ സന്തോഷത്തോടെ കഴിയാം .അപ്പു ആശ്വാസത്തോടെ പറഞ്ഞുകൊണ്ട് വീടിനുള്ളിലേക്ക് കയറിപ്പോയി.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ