ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വരദാനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ വരദാനം


കിട്ടുവും മിട്ടുവും സുഹൃത്തുക്കളായ നായ്ക്കുട്ടികളായിരുന്നു.അവർ ഒരു മലയിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ കുഴിയിൽ വീണു പോയി. പെട്ടെന്ന് ഒരു മഴ പെയ്തു. നീന്താൻ അറിയാത്ത കിട്ടുവും മിട്ടുവും ഒഴുകിപ്പോയി. ആ സമയം ഒരു ചെറിയ മരം വെള്ളത്തിൽ ഒഴുകിപ്പോകുന്നത് അവർ കണ്ടു. കിട്ടു എങ്ങനെയോ അതിൽ കയറിപ്പറ്റി. എന്നാൽ പാവം മിട്ടുവിനെ രക്ഷിക്കാൻ ശ്രമിച്ചില്ല. മിട്ടു ആ പുഴയിൽ ഒഴുകിപ്പോയി. അങ്ങനെയിരിക്കെ ഒരാൾ മീൻ പിടിക്കാനായി പുഴക്കരയിലൂടെ നടന്ന് പോകുകയായിരുന്നു. അപ്പോൾ പുഴയിൽ കുഞ്ഞു പട്ടിയുടെ ദയനീയമായ കരച്ചിൽ കേട്ടു. അവൻ ഓടിച്ചെന്ന് ആ മിട്ടുവിനെ രക്ഷപ്പെടുത്തിയിട്ട് മീൻ പിടിക്കാനായി തിരിച്ച് പോയി. മിട്ടു സന്തോഷത്തോടെ നടന്നുനീങ്ങി പെട്ടെന്ന് മഴയുടെ ശക്തി കൂടി .കിട്ടുനിന്ന തടി ചരിഞ്ഞ് അവൻ വെള്ളത്തിൽ ഒഴുകി. മിട്ടു നടന്നു പോയപ്പോൾ കിട്ടുവിന്റെ ശബ്ദം കേട്ടു. അവൻ തിരിഞ്ഞു നോക്കി. അതാ കിട്ടു ഒഴുകി വരുന്നു അവൻ കുരച്ച് കൊണ്ട് തന്നെ രക്ഷിച്ച ആ ബാലന്റെ അടുത്തേയ്ക്കു തന്നെ ഓടിപ്പോയി. ബാലൻ തിരിഞ്ഞു നോക്കിയപ്പോൾ അതാ വേറൊരു പട്ടിക്കുട്ടി. ബാലൻ അവനേയും രക്ഷപ്പെടുത്തി. ഏതാപത്തിലും രക്ഷിക്കുന്നതാണ് യഥാർത്ഥ സ്നേഹം .

ധനുഷ് എസ്
4 ബി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ