ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം/അക്ഷരവൃക്ഷം/ ഭീകരൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ കൊറോണ      

കൊറോണ,അതിഭീകരനാം കൊറോണ
ഭൂലോകം വിറപ്പിച്ച ഭീകരനായി
കൊറോണ ഭീതിയിൽ പിടഞ്ഞു പോയി ലോകം
കാട്ടുതീയായി പടർന്നു നിസ്സാരൻ കൊറോണ
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നു പോയി
കേമത്തം കാട്ടിയ രാഷ്ട്രങ്ങളൊക്കെയും
അഹന്ത വെടിഞ്ഞു ശിരസ്സ് കുനിച്ചു
പ്രാണവായുവിനായി കേണിടുന്നു ജനം
നിസ്സാരനാം കൊറോണ നീയിത്ര ഭീകരനോ ?
പക്ഷേ ഈ ഭീകരനെ നമ്മൾ തളയ്ക്കും
ഭൂലോകം മുഴുവനും ഒത്തു ചേർന്ന് .

ഭദ്ര അരുൺ
3 A ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത