കൊറോണ,അതിഭീകരനാം കൊറോണ
ഭൂലോകം വിറപ്പിച്ച ഭീകരനായി
കൊറോണ ഭീതിയിൽ പിടഞ്ഞു പോയി ലോകം
കാട്ടുതീയായി പടർന്നു നിസ്സാരൻ കൊറോണ
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നു പോയി
കേമത്തം കാട്ടിയ രാഷ്ട്രങ്ങളൊക്കെയും
അഹന്ത വെടിഞ്ഞു ശിരസ്സ് കുനിച്ചു
പ്രാണവായുവിനായി കേണിടുന്നു ജനം
നിസ്സാരനാം കൊറോണ നീയിത്ര ഭീകരനോ ?
പക്ഷേ ഈ ഭീകരനെ നമ്മൾ തളയ്ക്കും
ഭൂലോകം മുഴുവനും ഒത്തു ചേർന്ന് .