ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം/അക്ഷരവൃക്ഷം/ പ്രതിരോധമാണ് ശാശ്വത പരിഹാരം
പ്രതിരോധമാണ് ശാശ്വത പരിഹാരം
പ്രതിരോധമാണ് ശാശ്വത പരിഹാരം രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ വരാതെ നോക്കുകയാണ് നല്ലതെന്ന് പഴമക്കാർ പറയാറുണ്ട് . രോഗം വരുന്നതിനു മുമ്പ് തന്നെ ആ അവസ്ഥ ഉണ്ടാകാതെ നോക്കുകയാണ് വേണ്ടതെന്നു ചുരുക്കം . അതിനു പ്രധാനമായും വേണ്ടത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ് . വ്യക്തി ശുചിത്വം എന്നത് നമ്മളെ മാത്രമല്ല നമ്മുടെ പരിസരത്തുള്ളവരെയും സമ്പർക്കം പുലർത്തുന്നവരെ പോലും രോഗത്തിൽ നിന്ന് അകറ്റി നിർത്തുമെന്ന് തെളിയിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത് . ശുചിത്വം എന്നത് ദേഹശുദ്ധി വരുത്തുന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല . ശീലങ്ങൾക്കും അതിൽ പ്രധാന പങ്കുണ്ട് . നമ്മുടെ വീടും പരിസരവും സൂക്ഷിക്കുന്നതിലൂടെയും നമുക്ക് രോഗങ്ങങ്ങളിൽ നിന്ന് അകന്നു നിൽക്കാം . ഇപ്പോൾ സമൂഹത്തിൽ കാണുന്ന പല രോഗങ്ങളും പകർച്ചവ്യാധികളുടെ രൂപത്തിലാണ് . കൊതുകുൾപ്പടെ രോഗവാഹികളായി മാറുന്നതും പതിവ് കാഴ്ചയാണ് . ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിലും പരിസര ശുക്‌തിത്വത്തിനു പ്രധാന പങ്കുണ്ട് . അതോടൊപ്പം ശാരീരികമായും മാനസികമായും ഉള്ള കരുത്തും നമ്മളിൽ നിന്ന് രോഗങ്ങളെ അകറ്റി നിർത്തും . വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിനും , ധ്യാനം ,യോഗ എന്നിവയിലൂടെ മനസ്സിനും കറുത്ത് നല്കാനാകുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട് . മനക്കരുത്തു കൊണ്ട് അർബുദത്തെ പോലും തോൽപ്പിച്ചു സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ എത്രയോ പേരുടെ ഉദാഹരണങ്ങൾ നമ്മുടെ ചുറ്റിനുമുണ്ട് . രോഗ പ്രതിരോധശേഷി കൂട്ടുന്ന പച്ചക്കറികളും പഴങ്ങളും നാം ഉൾപ്പെടുത്തണം . പ്രതിരോധമാണ് ശാശ്വത പരിഹാരം .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം