ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/ ലോക നാശകൻ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക നാശകൻ
 2019 ചൈനയിൽ സ്ഥിരീ കരിച്ച  കൊറോണ വൈറസ് , ഇപ്പോൾ ലോകാ മെമ്പാടുമുള്ള രാജ്യങ്ങളിൽ മഹാമാരിയായി മാറി കറങ്ങി നടക്കുന്നു. ഈ മഹാമാരിക്കായ് ലോകാരോഗ്യ സംഘടന ഒരു പേരും നൽകി കോവിസ് - 19. അമേരിക്ക  ' സ്പെയിൻ , ഇറ്റലി എന്നീ രാജ്യങ്ങളിൽ മഹാമാരി അതിതീവ്രമായി കടന്നുപിടിച്ചു . ഇതിൽ മരണനിരക്കിൽ സ്പെയിനും രോഗബാധയിൽ അമേരിക്കയും മുന്നിൽ . ഈ മഹാമാരിക്കായ് ഒരു  പ്രതിരോധ മരുന്നു കണ്ടു പിടിക്കാൻ ഒരു  ലോക രാഷ്ട്രങ്ങൾക്കും കഴിഞ്ഞിട്ടില്ല . എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ത്യയിലെ യുവ ശാസ്ത്രജ്ഞരോട് മഹാമാരിക്ക് ഒരു മരുന്ന് കണ്ടു പിടിക്കാൻ ആവശ്യപ്പെട്ടു  .
          ഈ മഹാമാരിക്ക് ലോകം തന്നെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് വിദഗ്ദർ പറയുന്നത് . ഇതിനു മരുന്നു കണ്ടു പിടിച്ചിട്ടില്ലാത്തതു കൊണ്ട് ജാഗ്രതയാണ് ആവശ്യമെന്ന് പറയുന്നു. എന്നാൽ മറ്റു സoസ്ഥാനങ്ങളിൽ നിന്ന് വേറിട്ട് നമ്മുടെ ദൈവത്തിൻ്റെ സ്വന്തം നാടായ ഈ കൊച്ചു കേരളത്തിലേക്ക് എത്തി നോക്കിയാൽ ചൈനയിൽ രോഗബാധ സ്ഥിരീകരിച്ചപ്പോൾ തന്നെ കേരളത്തിൽ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിച്ചു അതു കൊണ്ടു തന്നെ കേരളത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴും സാമൂഹിക വ്യാപനം തടഞ്ഞു നിർത്താൻ സാധിച്ചു. മറ്റു രാജ്യങ്ങളിൽ മലയാളികൾ മരിക്കുമ്പോൾ വിദേശത്തു നിന്നെത്തിയവർ എല്ലാം  തന്നെ കേരളത്തിൽ നിന്ന് രോഗമുക്തരായി സ്വദേശത്തേക്കു മടങ്ങി. ഈ സാഹചര്യത്തിൽ നമ്മോടൊപ്പം നിന്ന് നമുക്ക് വേണ്ട ആത്മവിശ്വാസം നൽകിയ ആരോഗ്യ പ്രവർത്തകരെ നാം വിസ്മരിക്കാൻ പാടുള്ളതല്ല. ആരോഗ്യ പ്രവർത്തകർക്ക് പിൻ ബലമായി നിന്ന കേരള സർക്കാരിനെ ലോക രാഷ്ട്രങ്ങൾ അഭിനന്ദിക്കുകയും അതോടൊപ്പം അംഗീകരിക്കുകയും ചെയ്യുന്നു.
         കേരളത്തിനെ മാതൃകയാക്കണമെന്നാണ് മറ്റു ലോക രാഷ്ട്രങ്ങൾക്കായി ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം.  കേരളത്തിൽ ഓരോ ദിവസവം രോഗബാധിതരെക്കാൾ കൂടുതൽ രോഗമുണരാണ്. വിദേശത്തുള്ള മലയാളികളെ തിരിച്ചെത്തിക്കാൻ കേരളം കഠിന പ്രയത്നം നടത്തുന്നുണ്ട്. ഈ സമയത്തു തന്നെ ചൈന രണ്ടാംഘട്ട രോഗവ്യാപനത്തിലേക്ക് കടന്നു.
           മഹാരാരിക്കുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നിർദ്ദേശിക്കുന്നുണ്ടെങ്കിലും  പലരും അത് പാലിക്കുന്നില്ല. ആൾക്കഹോൾ ബേസ്ഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുകയും , മുഖത്ത് മാസ്ക് ധരിച്ച് ഒരു മീറ്റർ അകലത്തിൽ  നിന്ന്  സംസാരിക്കുകയും ,തുമ്മുമ്പോഴോ , ചുമയ്ക്കുമ്പോഴോ വായ തൂവാല കൊണ്ടോ ,ടിഷ്യു കെണ്ടോ മറച്ചു പിടിക്കുക . ഇവയൊക്കെയാണ് ജാഗ്രത നിർദ്ദേശങ്ങൾ . തുമ്മിയതിനോ ചുമച്ചതിനോ ശേഷം ടിഷ്യുവോ തൂവാലയോ അലക്ഷ്യമായി വലിച്ചെറിയാതെ സുരക്ഷിതമായ സ്ഥലത്ത് നിക്ഷേപിക്കുക. അലക്ഷ്യമായ സ്ഥലത്ത് വലിച്ചെറിയുന്നതു കാരണം രോഗവ്യാപനം കൂട്ടുന്നതിനു കാരണമാകും . സർക്കാരു കളോ ആരോഗ്യ മേഖലയു നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുമ്പോഴും അത് പാലിക്കപ്പെടേണ്ട ഉത്തരവാദിത്ത്വം നമ്മൾ ഓരോരുത്തർക്കുമാണ് . ഓരോ വ്യക്തിയും സ്വന്തം ജീവനു കരുതൽ നൽകുന്നതു പോലെ മറ്റുള്ളവരുടെ മറ്റുള്ളവരുടെ ജീവനും വിലകൽപ്പിക്കുക. ജാഗ്രതയോടെ കരുതലോടെ ശ്രദ്ധാപൂർവ്വം മഹാമാരിയെ ലോകത്തു നിന്ന് പറഞ്ഞയയ്ക്കാം. 
                
പ്രഹിജ.പി.പ്രസാദ്
7 c ജി എച്ച് എച്ച് എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം