ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഗായകൻ ആമച്ചൽ സദാനന്ദൻ
മൺമറഞ്ഞത് മാറ്റുരയ്ക്കനാകാത്ത ബഹുമുഖ പ്രതിഭ .ആമച്ചൽ സദാനന്ദൻ ഓര്മ്മയായി ....ഗായകൻ,അറിയപെടുന്ന സംഗീത സംവിധായകൻ,നാടക നടൻ, രാഷ്ട്രീയ ഗായകൻ,മലയാള ഭാഷാ പണ്ഡിതൻ അതിലുപരി ഏവര്ക്കും പ്രീയപ്പെട്ട ഗുരുനാഥൻ,..അങ്ങനെ വെശേഷനങ്ങൾക്ക് അതീതനാണ് ആമച്ചൽ സദാനന്ദൻ .1947 ൽ.കാട്ടാക്കട പഞ്ചായത്തിലെ ആമച്ചൽ നാരായണൻ നായരുടെയും ശാരദയുടെയും 7 മക്കളിൽ മൂന്നാമനായി ജനനം. പ്ളാവൂർ എൽ പി എസ് കുളതുമ്മൽ യു പി എസ്കാട്ടാക്കട ക്രിസ്ത്യൻ കോളേജ്,എം ജി കോളേജ് എന്നിവിടങ്ങളിൽവിദ്യാഭ്യാസം ...1966 ൽ ഒറ്റശേഖരമംഗലം ഹൈസ്കൂളിൽ അധ്യാപകരായിരുന്ന പിരപ്പൻകോട് മുരളി , ഒറ്റശേഖരമംഗലം ഹരിഹരൻ നായർ,ആമച്ചൽ രവി എന്നിവരുടെ കലാ കൂട്ടായ്മയിലേക്ക് എത്തിച്ചേർന്നതോടെ ആമച്ചൽ സദാനന്ദന്റെ കലാ ജീവിതത്തിനുആരംഭം . പിന്നീട് ഒറ്റശേഖരമംഗലം ചങ്ങമ്പുഴ തിയ്യറ്റെഴ്സിന്റെ മുഖ്യ ഗായകനും പ്രധാന പ്രവർത്തകനുമായി മാറി . ദേശാഭിമാനി സ്റ്റഡി സർക്കിൾ ,പുരോഗമനകലാസാഹിത്യ സംഘം എന്നിവയുടെ ഗായക സംഘത്തിലെ മുഖ്യ ഗായകനായി ആമച്ചൽ സദാനന്ദൻ മാറി .. ..വിപ്ളവ ഗാനങ്ങൾ ,നാടൻ പാട്ടുകൾ ,കവിതകൾ,ലളിത ഗാനങ്ങൾ,നാടക ഗാനങ്ങൾ എന്നിവക്കെല്ലാം ഈണം നല്കാനും സ്വയം പാടി അവതരിപ്പിക്കുകയും ചെയ്തിരുന്നു .വയലാർ, ഓ എൻ വി ,ചങ്ങമ്പുഴ എന്നിവരുടെ കവിതകൾക്ക് സംഗീതം നൽകിയിട്ടുണ്ട്പ്ര.ശസ്ത ഗാന രചയിതാവ് പൂവച്ചൽ ഖാദർ സഹപാടി ആയിരുന്നു ..പൂവച്ചൽ ഖാദർ എഴുതിയ പത്തിലധികം ഈണം നല്കി പാടിയിട്ടുണ്ട് കേരളത്തിലെ പ്രധാന നാടക സംഘങ്ങളായ സംഘ ശക്തി ,സംഘ ചേതന എന്നിവയുടെ പ്രധാന നടനും ഗായകനും സംഗീത സംവിധായകനും ആയിരുന്നു ..കാശ്മീരിൽ നിന്നൊരു കവിത സഖാവ് തുടങ്ങിയ നാടകങ്ങൾക്ക് പിരപ്പൻകോട് മുരളി എഴുതിയ വരികൾക്ക് ആമച്ചൽ സദാനന്ദൻ നല്കിയ ഈണം ഏറെ ശ്രദ്ധിക്കപെട്ടു .സ്വാതി തിരുനാൾ ,സുഭദ്രെ സൂര്യ പുത്രി ,ജാത വേദസ്സെ മിഴി തുറക്കൂ , തോറ്റം , സ്നേഹിച്ചു തീരാത്ത ഗന്ധർവ്വൻ, ഇന്ദുലേഖ , സ്വപ്നം വിതച്ചവർ തുടങ്ങി നിരവധി നാടകങ്ങളിൽ പ്രധാന നടനായിരുന്നു .മുന്നൂറിൽ അധികം ഗാനങ്ങൾക്ക് ഈണം പകർന്ന ആമച്ചൽ സദാനന്ദൻ 150 ൽ അധികം കാസ്സെറ്റ്‌കളിലും ആൽബങ്ങളിലും പാട്ടുകൾ ഈണം നല്കി പടി . നാല് മാസം മുൻപ് ഗുജറാത്ത് ഹരിയുടെ വീര ചരിത്രം എന്ന ആൽബത്തിൽ വിവേകാനന്ദൻ.ഭഗത് സിംഗ് ,ശ്രീ നാരായണ ഗുരു ,അയ്യൻകാളി തുടങ്ങി പത്തു നവോഥാന നായകരെ കുറിച്ചുള്ള പാട്ടുകൾക്ക് ആമച്ചൽ സദാനന്ദനും പ്രിയ ശിക്ഷ്യൻ വിജയ് കരുണും ചേർന്നാണ്.അവസാനമായി ഈണം നല്കിയത് . തെരഞ്ഞടുപ്പ് കാലത്ത് കേരളത്തിൽ ആദ്യമായി രാഷ്ട്രീയ ഗാനങ്ങൾ ഈണം നല്കി പാടിയത് ആമച്ചൽ സദാനന്ദനായിരുന്നു.നിരവധി വർഷങ്ങളായി പ്രശസ്തമായ നിരവധി പാരലൽ കോളേജുകളിൽ ആയിരക്കണക്കിന് കുട്ടികൾക്ക് മലയാള ഭാഷ പഠിപ്പിച്ച പ്രഗൽഭനായ അധ്യാപകനായിരുന്നു .കവി മുരുകൻ കാട്ടാക്കട അടക്കം നിരവധി പ്രമുഖർക്കും ഭാഷയും സംഗീതവും പഠിപ്പിച്ച പ്രിയപ്പെട്ട ഗുരുനാഥൻ ആണ് ആമച്ചൽ സദാനന്ദൻ..മുരുകൻ കാട്ടാക്കട യുടെ തിരികെ യാത്ര യിലെ മതിലുകൾക്കക്കരെ പുഴ കരഞ്ഞീടുന്നുഎന്ന വരികൾക്ക് ഈണം നല്കിയത് ആമച്ചൽ സദാനന്ദൻ ആയിരുന്നു .2012 ൽ കേരളത്തിൽ 'ആചാര്യ ശ്രേഷ്ഠ പുരസ്കാരം നേടിയ 10 ഭാഷാ പണ്ഡിതരിൽ ഒരാളായി ആമച്ചൽ സദാനന്ദൻ. ..ഉത്രാടം തിരുനാൾ ആണ് പുരസ്‌കാരം നല്കിയത് . മാർത്താണ്ട വർമ്മ മഹാരാജാവ് എട്ടുവീട്ടിൽ പിള്ളമാരിൽ നിന്നും രക്ഷപെടാൻ ഒളിവിൽ കഴിഞ്ഞപ്പോൾ അനുചരന്മാരുമായി ആശയ വിനിമയം വേണ്ടി ഉപയോഗിച്ചിരുന്ന പ്രത്യേക തരം ഭാഷ എഴുതാനും വായിക്കാനും അറിയാവുന്ന വിരലിൽ എണ്ണാവുന്നവരിൽ ഒരാൾ ആമച്ചൽ സദാനന്ദൻ ആയിരുന്നു .തെക്കൻ കേരളത്തിൽ ഒരു കാലത്ത് നില നിന്നിരുന്നതും പിന്നീട് അന്ന്യം നിന്ന് പോയതുമായ പ്രത്യേക തരം ശ്ലോകങ്ങൾ ചൊല്ലി കളിക്കുന്ന ഐവർ കളി അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു .