പുഴ പുഴ പുഴ പുഴ നല്ല പുഴ
കളകളമൊഴുകും കുഞ്ഞു പുഴ
മീനുകൾ നീന്തും വർണ്ണപുഴ
കുളിരുകോരും ഈ പുഴ
ഇന്നീ പുഴയോ ചീഞ്ഞപുഴ
അതിനോകാരണം ഈ മനുഷ്യൻ
മാലിന്യങ്ങൾ എറിഞ്ഞീടുന്നു
ഈ പുഴതൻ മടിത്തട്ടിൽ
കുപ്പകളെല്ലാം മാറ്റിടൂ
പുഴയെ ശുദ്ധമാക്കു
നല്ല നാളെക്കായി കൈകോർക്കാം
പുഴയാം അമ്മയെ കാത്തീടാം