ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/അക്ഷരവൃക്ഷം/ഇനി ആശ്വാസത്തിന്റെ ദിനങ്ങളോ?
ഇനി ആശ്വാസത്തിന്റെ ദിനങ്ങളോ?
.
നേരം പരപരാ വെളുത്തു. അമ്പലപ്പറമ്പിലെ അരയാലിന്റെ കൊമ്പിലെ കൂട്ടിൽ നിന്ന് കാവതികാക്ക താഴേക്ക് പറന്നുവന്നു.കേശുവേട്ടന്റെ ചായക്കടയും മറ്റു പീടികകളുമൊന്നും തുറന്നിട്ടില്ല.പതിവിനു വിപരീതമായി അരയാൽത്തറയിലും റോഡിലുമൊന്നും ആരെയും കാണാനുമില്ല.കാവതികാക്ക അമ്പലത്തിലേക്ക് നോക്കി.അവിടെയും ആരുമില്ല.ഇന്നലെയും ഇതുപോലെ ആയിരുന്നല്ലോ.ഇതെന്താ സംഭവം?എല്ലാ ദിവസവും ഹർത്താലോ?ഈ മനുഷ്യർക്ക് എന്താ പറ്റിയത്? ഇങ്ങനെയെല്ലാം ചിന്തിച്ചുകൊണ്ട് എന്തെങ്കിലും ഭക്ഷണാവശിഷ്ടമോ മറ്റോ കിട്ടുമോന്ന് നോക്കി. അപ്പോഴേക്കും നീലികാക്കയും വെള്ളരിപ്രാവുകളും മൈനകളുമൊക്കെ അവിടേക്ക് പറന്നുവന്നു.രണ്ടുദിവസമായി ഇവിടെയെങ്ങും ഒരു മനുഷ്യനെപ്പോലും കാണാനില്ലല്ലോ?കാവതികാക്ക നിലിയോടായി പറഞ്ഞു.അപ്പൊ നീയൊന്നും അറിഞ്ഞില്ലേ കാവതീ,രാജ്യമാകെ ലോക്ക്ഡൗൺ അല്ലേ? ലോക്ക്ഡൗണോ അതെന്താ?കാവതിക്ക് അത്ഭുതമായി.അവൾ ഇന്നു വരെ ഇങ്ങനെയൊന്നു കേട്ടിട്ടേയില്ല.ലോകം മുഴുവൻ കോവിഡ് എന്ന രോഗം മൂലം ആളുകളൊക്കെ മരിച്ചുകൊണ്ടിരിക്കുകയാണ്.കൊറോണയെന്ന കുഞ്ഞൻ വൈറസാണത്രേ ഈ രോഗമുണ്ടാക്കുന്നത്.സമ്പർക്കത്തിലൂടെയാണീ രോഗം പകരുന്നത്.അതിനാലാണ് എല്ലായിടവും അടച്ചിട്ടിരിക്കുന്നതെന്ന് നീലികാക്ക പറഞ്ഞു.നീ ഇതൊക്കെ എങ്ങനെയാ അറിഞ്ഞത്?കാവതിക്ക് അത്ഭുതമായി.ഞാനിപ്പോൾ അപ്പുവിന്റെ പറമ്പിലെ പ്ലാവിലല്ലേ കൂടുകൂട്ടിയത്.അവനും അവന്റെ അച്ഛനും സംസാരിക്കുന്നത് കേട്ടതാ.ലോക്ക്ഡൗൺ ആയപ്പോൾ ഞാനും രക്ഷപെട്ടു കാവതീ .അവർ ആ മരം മുറിക്കാനിരിക്കുകയായിരുന്നു.ആ പ്ലാവ് നിറയെ ചക്കയുണ്ട്.ഇനി മുറിക്കണില്ലത്രേ.മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയൊക്കെ നിർത്തലാക്കിയാലോ എന്ന പിടിയിലാണ്.അപ്പോൾ നമ്മൾ പക്ഷികൾക്കും മൃഗങ്ങൾക്കുമൊക്കെ കുറച്ചു കാലത്തേക്ക് പേടിക്കാതെ സഞ്ചരിക്കാം അല്ലേ നീലീ.അതെ അതേ നീലികാക്ക തലയാട്ടി.ശുദ്ധ വായുവും ശ്വസിക്കാം, വാഹനങ്ങളും ഫാക്ടറികളുമൊന്നുമില്ലല്ലോ.കാവതികാക്ക നെടുവീർപ്പിട്ടു.നീ ആ പുഴയൊന്നു നോക്കൂ. രണ്ടു ദിവസം കൊണ്ട് എന്തൊരു മാറ്റമാണ്?നീലി പറഞ്ഞു.ശരിയാണ് മാലിന്യങ്ങൾ നിക്ഷേപിക്കാനും വലിച്ചെറിയാനുമൊന്നും ആരുമില്ലല്ലോ .കാവതി പറഞ്ഞു .ആപ്പൊ കൊറോണ കാരണം നാട് നന്നാകുമോ നീലീ? ആ നമുക്ക് നോക്കാം കാവതീ.ചിരിച്ചുകൊണ്ട് ഒരു നല്ല നാളെയുടെ പ്രതീക്ഷയുമായി കാവതിയും നീലിയും ഒരുമിച്ച് അകലേക്ക് പറക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ