Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം തന്നെ മാർഗ്ഗം
ഒരു നഗര പ്രദേശം. അവിടത്തെ അഭിമാനമായ രണ്ടു സഹപാഠികൾ അനുവും അമലും. അവർക്ക് മാർഗ്ഗ നിർദ്ദേശം നൽകുന്ന അദ്ധ്യപിക ശ്രീലത. അനുവും അമലും എന്നും ഒന്നിച്ചിരുന്നാണ് പഠിക്കാറ്. അവർക്ക് എന്തു സംശയം ഉണ്ടെങ്കിലും അവർ ഓടി ടീച്ചറിന്റെ അടുക്കൽ ചെല്ലും. മനസ്സിലാകും വരെ അവർ അവിടെ തന്നെ ഉണ്ടാകും.
ഒരു ദിവസം അമൽ ഒരു പത്രവാർത്ത ശ്രദ്ധിച്ചു. എത്ര വായിച്ചിട്ടും അവന് അതു മനസ്സിലായില്ല. അവൻ ആ പത്രവുമെടുത്ത് നേരെ അനുവിന്റെ വീട്ടിലേക്ക് ഓടി. അവൻ ആ പത്രം അനുവിന്റെ നേരെ നീട്ടി. അനു അത് ശ്രദ്ധാപൂർവ്വം വായിച്ചു. അവനും ഒന്നും മനസ്സിലായില്ല. അവർ നേരെ ടീച്ചറിന്റെ അടുക്കൽ ഓടി
ടീച്ചർ....ടീച്ചർ....
ടീച്ചർ ചെറുപുഞ്ചിരിയോടെ അവരെ സമീപിച്ചു. എന്താ എന്തു പറ്റി?
ഞങ്ങൾക്ക് ഒരു സംശയം, ടീച്ചർ അതു തീർത്തു തരണം.
എന്താ നിങ്ങളുടെ സംശയം? ടീച്ചർ പുഞ്ചിരി കൈവിടാതെ അവരോട് ചോദിച്ചു. ടീച്ചർ ഈ പത്രവാർത്ത കണ്ടോ? 'ചൈനയിലെ വുഹാനിൽ ഒരു പുതിയ രോഗം സ്ഥിരീകരിച്ചു.' എന്താണീ രോഗം? ഇതെങ്ങനെയാണ് മനുഷ്യനിൽ എത്തുക? ഞങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല. ഓ, അതാണോ, ഇത് ഒരു വൈറസാണ് കൊറോണ വൈറസ്, ഈ വൈറസ് പരത്തുന്ന രോഗം കോവിഡ് - 19. ഇതാണ് ഇപ്പോൾ ചൈനയിൽ സ്ഥിതീകരിച്ചത് .
"ടീച്ചർ ഈ കൊറോണ എന്നു പറഞ്ഞാൽ ? " ആകാംഷയോടെ അനു ടീച്ചറിനോട് ചോദിച്ചു.
എവിടെയോ കേട്ടിട്ടുണ്ട് അല്ലേ, കൊറോണ എന്നാൽ കിരീടം എന്നാണ് അർത്ഥം.
"ഈ പേരു തന്നെ വൈറസിന് നൽകാൻ കാരണം? "അമൽ തന്റെ സംശയം ടീച്ചറിനോട്
ടീച്ചർ ചെറുപുഞ്ചിരിയോടെ "നിങ്ങൾ ഈ സംശയം ചോദിക്കുമെന്നറിയായിരുന്നു. അനുവിന്റെയും അമലിന്റെയും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.
ടീച്ചർ തുടർന്നു, കൊറോണക്ക് കീരീടം പോലെയുള്ള ആകൃതിയാണ്. അതു തന്നെയാണ് ഈ പേര് നൽകാൻ കാരണം.
"ടീച്ചർ, വൈസിനെയും ഇതു പരത്തുന്ന രോഗത്തെയും ഒന്നു കൂടി വിശദീനിക്കാമോ?"പിന്നെയും അനുവിന് ചോദ്യങ്ങൾ ബാക്കി.
പിന്നെന്താ! ഈ വൈറസിന്റെ വ്യാപനം വളരേ കൂടുതലാണ് എന്നാലും മരണനിരക്ക് വളരേ കുറവാണ്. പനിയും ചുമയും മൂക്കൊലിപ്പും. ഇതാണ് ഈ രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ.
അമലും അനുവും ഒരേ സ്വരത്തിൽ "ടിച്ചർ ഇതിന് മരുന്നില്ലേ?" ചോദിച്ച് കഴിഞ്ഞ് ഇരുവരും മുഖാമുഖം നോക്കി ചിരിച്ചു.
ഇല്ല, ഇതിന് ഇതുവരെ മരുന്ന് ലഭ്യമല്ല, ഗവേഷകർമരുന്ന് കണ്ടു പിടിക്കാനുള്ള തിരക്കിലാണ് ഇപ്പോൾ.
അമൽ കുറച്ചു നേരം ആലോചിച്ചു, ഒരു ചോദ്യം അവന്റെ ഉള്ളിൽ പിടിപെട്ടിട്ടുണ്ട്. ഉത്തരം കിട്ടാതെ ആയപ്പോൾ ആ ചോദ്യം അവൻ ടീച്ചറിനെ അറിയിച്ചു.
"ടീച്ചർ, മരുന്ന് കണ്ടു പിടിക്കും വരെ നമ്മൾ എന്തു ചെയ്യും?"
ടീച്ചറിന്റെ മുഖത്ത് ഗൗരവം തെളിയുന്നത് അവർ കണ്ടു. ആ ഗൗരവത്തോടെ ടീച്ചർ പറഞ്ഞു: "പ്രതിരോധിക്കണം, അതാണ് വേണ്ടത്.
അനുവിന്റെ ചോദ്യങ്ങൾ പിന്നെയും പുറത്തുചാടി: പ്രതിരോധമോ അത് എങ്ങനെ?
ആ ഗൗരവം കൈവിടാതെ ടീച്ചർ പറഞ്ഞു: നമുക്ക് ഇടയ്ക്കിടെ സോപ്പ് കൊണ്ട് കൈകഴുകാം. വെറുതെ കഴുകിയാൽ പോരാ 20-സെക്കൻ്റ് നേരം കഴുകണം
അനു പിന്നെയും, അങ്ങനെ ചെയ്താൽ രോഗം വരാതെയിരിക്കുമോ?
അങ്ങനെയല്ല, രോഗം വരുന്നത് തടയാൻ ഒരു പക്ഷേ ഇതു കൊണ്ട് സാധിക്കും.മനസ്സിലായോ? ഇരുവരും തലയാട്ടി.... ഇത്രയും പറഞ്ഞ ശേഷം ടീച്ചർ അകത്തേക്ക് പോയി. അവിടെ ഇരുന്ന് രണ്ടു പേരും ഒരു കാര്യം തീരുമാനിച്ചു. "എങ്ങനെയും ഈ കാര്യങ്ങൾ അവിടെ ഉള്ളവരുടെ അടുക്കൽ എത്തിക്കണം". അവർ ഇരുവരും ചേർന്ന് കൈ കഴുകി കൊറോണയെ പ്രതിരോധിക്കാം എന്ന ആശയം മുൻനിർത്തി ഒരു നോട്ടീസ് തയാറാക്കി നാട്ടിലെ എല്ലാവരിലും എത്തിക്കുകയും ചെയ്തു. അതോടെ ആ നാട്ടുകാർ ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം എന്ന പാഠം പഠിച്ചു.അനുവും അമലും ടീച്ചറിന്റെ സഹായത്തോടെ അവരുടെ അഭിമാനം ഉയർത്തി ........ അങ്ങനെ കൊറോണ എന്ന രോഗകത്തെ എങ്ങനെ പ്രതിരോധിക്കാം എന്നു മനസ്സിലാക്കി ........
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ
|