ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വ൦ രോഗപ്രതിരോധം
(ഗവൺമെന്റ് എച്ച്. എസ്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വ൦ രോഗപ്രതിരോധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിസ്ഥിതി ശുചിത്വ൦ രോഗപ്രതിരോധം
ഇപ്പോഴത്തെ കൊറോണ കാലം ഏവരെയും വിറപ്പിച്ചു കൊണ്ട് ഇരിക്കുകയാണ്. ആയിരകണക്കിന് ആൾക്കാർ ആണ് ദിവസംതോറും നമ്മോട് വിട പറയുന്നത്. പ്രതിരോധം കിട്ടാത്ത ഈ വൈറസിനെ നാം ഓരോരുത്തരും ഒറ്റകെട്ടായി പരിശ്രമിച്ചു ഈ ലോകത്തുനിന്നും തുരത്തി ഓടിക്കുകയാണ് വേണ്ടത്. അതിനായി നാം ചെയ്യേണ്ട ചില കരുതലുകൾ ഉണ്ട്. ഇവ കൂടുതൽ പകരാതിരിക്കാൻ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. അതിനായി ലോക്ക് ഡൗൺ പോലുള്ള മാർഗങ്ങൾ സ്വീകരിച്ചു൦, വ്യക്തി ശുചിത്വ൦ പാലിച്ചും നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ അതിജീവിക്കാം. എങ്കിലുംഅത്യവശ്യ സന്ദർഭങ്ങളിൽ നാ൦ വീട് വിട്ട് ഇറങ്ങു൬തിൽ തെറ്റില്ല. എ൬ാലു൦ കൂട്ടുകാ൪ ശ്രദ്ധിക്കുക. കൂട്ടം കൂടി നിൽക്കുന്നതിൽ നിന്നും ഹസ്തദാനം നൽകുന്നതിൽ നിന്നും വസ്തുക്കൾ കൈമാറ്റം നടത്തുന്നതിൽ നിന്നും നാം ഒഴിവാകണം. ഇത്തരം സന്ദർഭങ്ങളി ലൂടെയാണ് ഇവ കൂടുതൽ പകരുന്നത്. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാൻ നാം മറക്കരുത്. 20 മിനിറ്റ് ഇടവിട്ടു കൈ കഴുകാൻ നാം പരമാവധി ശ്രമിക്കുക. വ്യക്തി ശുചിത്വ൦ മാത്രം പാലിച്ചാൽ പോരാ. പരിസര ശുചിത്വവു൦ അത്യവശ്യ൦ ആണ്.ചിക്കൻഗുനിയ, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾ പരിസരശുചിത്വം ഇല്ലായ്മമൂലം കൊതുക് പരത്തുന്ന രോഗങ്ങളാണ്. അടുത്ത കാലത്തായി നിപ്പ കൊറോണ പോലുള്ള വൈറസ് രോഗങ്ങൾ മനുഷ്യനെ വേട്ടയാടാൻ തുടങ്ങിയിരിയ്ക്കുന്നു. പരിഹാരമാർഗങ്ങൾ ഭക്ഷണാവശിഷ്ടങ്ങൾ സംസ്കരിക്കുന്നതിനു ബോധവത്കരണപരിപാടികൾ. നടത്തേണ്ടതുണ്ട്. ഓരോ വീട്ടിലും മണ്ണിര കമ്പോസ്റ്റു പ്രോത്സാഹിപ്പിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. ജൈവവളം ലഭിക്കുമെന്ന ഗുണവു൦ ഉണ്ട്.പ്ലാസ്റ്റിക് വസ്തുകൾ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിയാതെ അവ റീസൈക്കിൾ ചെയ്തു ഉപയോഗിക്കുന്നതിനു പ്രോത്സാഹിപ്പികുക. വീടുകളിൽ ഡ്രൈയിനേജ് ക്രമീകരണങ്ങൾ നിർബന്ധം ആക്കേണ്ടതാണ്. നിഗമനം ശുചിത്വം ഒരു സംസ്കാരവും ശീലവുമാണ്. ശുചിത്വപൂർണ്ണമായ ജീവിതത്തിലൂടെ വ്യക്തിത്വം വികസിപ്പിക്കാൻ കഴിയും. നാം ജീവിക്കുന്ന സമൂഹത്തെ സംരക്ഷിക്കേണ്ടതും നിലനിർത്തേണ്ടതും നമ്മൾ ഓരോരുത്തരുടെയും കടമയാണ്. വ്യക്തി ശുചിത്വം പാലിക്കുന്നവരിൽ പകർച്ചവ്യാധികൾ താരതമ്യേന കുറവായിരിക്കു൦.കേരള൦ പോലുള്ള ജനസാന്ദ്രത ഏറിയ ദേശത്ത് ശുചിത്വമില്ലായ്മ ഗുരുതരമായ ആരോഗ്യ പ്രശ്നത്തിന് ഇടയാക്കും.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം