ഗവ ഹൈസ്കൂൾ കേരളപുരം/പരിസ്ഥിതി ക്ലബ്ബ്
സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന് നേതൃത്വം നൽകുന്നത് അധ്യാപികയായ ജ്യോതി ടീച്ചർ ആണ്. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ധാരാളം പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വൃക്ഷതൈകൾ വച്ചു പിടിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപറ്റി കുട്ടികളെ മനസിലാക്കിക്കുന്നതിനായി ബോധവൽക്കരണ ക്ലാസുകൾ സീഡ് ക്ലബ് അംഗങ്ങളുമായി ചേർന്ന് സംഘടിപ്പിക്കാറുണ്ട്. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ ഉൾകൊള്ളുന്ന പോസ്റ്റർ രചനാമത്സരം, വീഡിയോ നിർമ്മാണം, കവിതാരചന, ഉപന്യാസം എന്നിവ നടപ്പിലാക്കി.