ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും രോഗങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും രോഗങ്ങളും

നാം ജീവീക്കുന്ന പ്രദേശത്തെ പരിസ്ഥിതി നമ്മുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു.വരണ്ട പ്രദേശങ്ങൾ,പശിമയുള്ള മണ്ണ്,വെള്ളക്കെട്ട് കൂടുതലുള്ള പ്രദേശങ്ങൾ,കുന്നുകളും മലകളും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശങ്ങൾ, ഇങ്ങനെ ഓരോ സ്ഥലവും വ്യത്യസ്ഥമായിരിക്കും,അതത് സ്ഥലങ്ങളിലെ ഭൂപ്രകൃതിയ്ക്ക് അനുസൃതമായിരിക്കണം അവിടുത്തെ ജനങ്ങളുടെ ജീവിതരീതി.അവ നശിപ്പിക്കാതെ നിലനിർത്തിപ്പോരുക നമ്മുടെ കടമയാണ്. അനുകൂലമായ പരിസ്ഥിതിയും കർശനമായി ശുചിത്വശീലങ്ങൾ പാലിക്കുന്ന ഒരു സമൂഹവുമായാൽ രോഗങ്ങൾ കടന്നുവരില്ല.കൂടാതെ നമ്മുടെ ആഹാരരീതികളും രോഗപ്രതിരോധത്തിന് ഉതകുന്നത് ആയിരിക്കണം.പോഷകസമ്പുഷ്ടമായ,രാസവസ്തുക്കൾ കലരാത്ത ആഹാരപദാർത്ഥങ്ങൾക്കായിനമുക്കും പറ്റുന്നരീതിയിൽ കൃഷിയിലേർപ്പെടാം.ഇങ്ങനെ നമ്മുടെ പരിസ്ഥിത്യ്ക്ക് അനുയോജ്യമായ ജിവിതരീതിയിലൂടെ രോഗവിമുക്തമായ ഒരുപുത്തൻ തലമുറയ്ക്കായി നമ്മൾ വിദ്യാർത്ഥികൾക്ക് പരിശ്രമിക്കാം.

അർപ്പിത ബാലു
7A ജി.എച്ച്.എസ്.എസ്.മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം