ഉള്ളടക്കത്തിലേക്ക് പോവുക

ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
34018-ലിറ്റിൽകൈറ്റ്സ്
പ്രമാണം:Lk certificate model.jpg
സ്കൂൾ കോഡ്34018
യൂണിറ്റ് നമ്പർLK/2018/34018
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലചേർത്തല
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല തുറവൂർ
ലീഡർSREEHARI K S
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1BABITHA B
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SIJO THOMAS
അവസാനം തിരുത്തിയത്
01-11-2025Sijo Thomas


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 14508 ABHISHEK D
2 14515 AKSHAY SANEESH
3 14509 ALBION ANTONY
4 14511 ANANDHA GOPAL C A
5 14324 ANANDU AJESH
6 14505 ANANYA PRASANTH
7 14551 ARJUN C.S
8 14510 ATHIRA N S
9 14328 ATHIRA. S
10 14312 EBIN MANUEL
11 14332 FRANCIS ALBY P A
12 14326 JEFREENA V J
13 14323 JIBIN JOYEL C S
14 14448 KRISHNANJANA P P
15 14512 MUHAMMED AMEEN A M
16 14330 NANDANA JAYAN
17 14491 NANDU S
18 14513 P HARISANKAR
19 14387 SANA FATHIMA K SIYAF
20 14507 SHINOY DENNY
21 14537 SREEHARI K S

പ്രിലിമിനറി ക്യാമ്പ് 2024 FOR STANDARD 8

എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ് 24.7.2024

ഗവ .വി .വി.എച്ച്.എസ്.എസ് കോടംതുരുത്തിലെ എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ഏകദിന പ്രിലിമിനറി ക്യാമ്പ് 24.7.2024 ൽ നടത്തി.വിദ്യാർത്ഥികൾക്ക് പുതിയ അറിവുകൾ നല്കാൻ സാധിച്ച ദിനം . ഐ.സി.ടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു.

ഏകദിന ക്യാമ്പ് 2024 FOR STANDARD 9

ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ് 07.10.2024

ഗവ .വി .വി.എച്ച്.എസ്.എസ് കോടംതുരുത്തിലെ ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ് 07.10.2024 ൽ നടത്തി .വിദ്യാർത്ഥികൾക്ക് പുതിയ അറിവുകൾ നല്കാൻ സാധിച്ച ദിനം .

ROBOTIC FEST 2025

റോബോട്ടിക് ഫെസ്റ്റും മികവുത്സവും 12.2.2025

ഗവ .വി .വി.എച്ച്.എസ്.എസ് കോടംതുരുത്തിലെ റോബോട്ടിക് ഫെസ്റ്റും മികവുത്സവും 12.2.2025 ൽ നടത്തി .മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയവ ഉൾക്കൊള്ളുന്ന എഞ്ചിനീയറിംഗ്, സയൻസ് വിഭാഗങ്ങളുടെ ഒരു അന്തർദേശീയ ശാഖയാണ് റോബോട്ടിക്സ്. റോബോട്ടുകളുടെ രൂപകൽപ്പന, നിർമ്മാണം, പ്രവർത്തനം, ഉപയോഗം, കമ്പ്യൂട്ടർ സംവിധാനങ്ങൾ, സെൻസറി ഫീഡ്ബാക്ക്, ഇൻഫർമേഷൻ പ്രോസസ്സിംഗ് എന്നിവയുമായി റോബോട്ടിക്സ് കൈകാര്യം ചെയ്യുന്നു.നടത്തം, ലിഫ്റ്റിംഗ്, പ്രസംഗം, ബോധനം, അടിസ്ഥാനപരമായി ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്നതെല്ലാം ആവർത്തിക്കാൻ ഇത്തരം റോബോട്ടുകൾ ശ്രമിക്കുന്നു. ഇന്നത്തെ പല റോബോട്ടുകളും പ്രകൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ബയോ ഇൻസ്പയറായ റോബോട്ടിക്സിന് സംഭാവന നൽകുന്നു.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സ്കൂളിൽനടത്തി .

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 26.05.2025

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സ്കൂളിൽ നടത്തി .ഒൻപതാം ക്ലാസ്സിലെ LK

കുട്ടികളാണ്ക്യാമ്പിൽ പങ്കെടുത്തത് .വീഡിയോ എഡിറ്റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പഠിപ്പിച്ചത് .തുടർന്ന് കുട്ടികൾ തന്നെ വീഡിയോ ഷൂട്ട് ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്തു .

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം 2025

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം 2025

2025 ലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം വിവിധ പരിപാടികളോടെ കോടം തുരുത്ത് ഗവൺമെൻറ് വി വി എച്ച്എസ് എസ്സിൽ നടത്തി. സെപ്റ്റംബർ 23 ചൊവ്വാഴ്ച പ്രത്യേക അസംബ്ലി ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട അടിസ്ഥാന ആശയങ്ങൾ കുട്ടികളിലേക്ക് നൽകാനായി ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.


ഒമ്പതാം ക്ലാസിലെ കുട്ടികൾക്കുള്ള രണ്ടാംഘട്ട ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2025

ഒമ്പതാം ക്ലാസിലെ കുട്ടികൾക്കുള്ള രണ്ടാംഘട്ട ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2025 OCTOBER

ഒമ്പതാം ക്ലാസിലെ കുട്ടികൾക്കുള്ള രണ്ടാംഘട്ട ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2025 ഒക്ടോബർ 31-ആം തീയതി ഗവൺമെൻ്റ് വി വി എച്ച് എസ് എസ് കോടംതുരുത്ത് സ്കൂളിൽ നടത്തുകയുണ്ടായി. തൈക്കാട്ടുശ്ശേരി എസ് എം എസ് ജെ സ്കൂളിലെ എൽ കെ മെൻ്ററായ ശ്രീമതി സീമ കെ എസ് ക്ലാസിന് നേതൃത്വം നൽകി. അതോടൊപ്പം എൽ കെ മെൻ്റർമാരായ ശ്രീ സിജോ തോമസും ശ്രീമതി ബബിതയും ക്ലാസുകൾ നയിച്ചു. പ്രോഗ്രാമിംഗ് അനിമേഷൻ തുടങ്ങിയ ഭാഗങ്ങൾ ആയിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നത്. കുട്ടികൾക്ക് പ്രയോജനകരമായ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്താൻ ഈ ക്യാമ്പിലൂടെ സാധിച്ചു.