ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ മാലിന്യ സംസ്കരണംഎന്റെ നാട്ടിൽ.

Schoolwiki സംരംഭത്തിൽ നിന്ന്
മാലിന്യ സംസ്കരണംഎന്റെ നാട്ടിൽ.

ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് മാലിന്യം. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും ഉണ്ട്. ജൈവ മാലിന്യങ്ങൾ മണ്ണിൽ ലയിച്ചു ചേരുമെങ്കിലും അവ അമിതമായി കുന്നുകൂടിയാൽ പല പാരിസ്ഥിതിക പ്രശ്നങ്ങളും രോഗപകർച്ചയും ഉണ്ടാക്കും. ഇന്ന് നഗരങ്ങളിലെ ഹോട്ടലുകളിലും ഭക്ഷണ ശാലകളിൽ നിന്നും മാർക്കറ്റുകളിലും ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ നദീതീരങ്ങളിലും തുറസായ സ്ഥലങ്ങളിലും നിക്ഷേപിക്കുന്നു. ഇതു പോലെ തന്നെയാണ് ഖരമാലിന്യങ്ങളുടെയും ‘ അവസ്ഥ. എന്നാൽ നമ്മുടെ നാട്ടിൽ പഞ്ചായത്ത് നടപ്പിലാക്കുന്ന ശുചിത്വ പരിപാടികളുണ്ട്. വീട്ടിലെയും സ്ഥാപനങ്ങളിലേയും ഖരമാലിന്യങ്ങൾ ശേഖരിച്ച്‌ വച്ച് അവ ഒരുമിച്ച് ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള സംവിധാനം ചെയ്യുന്നു. ഈ പ്രവർത്തനം വിജയിപ്പിക്കുന്നതിലൂടെ നമ്മുടെ നാടിനെ ശുചിത്വ സുന്ദര നാടാക്കി മാറ്റാൻ കഴിയും.

നളിൻ കൃഷ്‌ണ
7 A ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം