ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/ശുചിത്വമാഹാത്മ്യം

ശുചിത്വമാഹാത്മ്യം

'ഹൈജീൻ' എന്ന ഗ്രീക്ക് പദത്തിനും 'സാനിറ്റേഷൻ' എന്ന ആംഗലേയപദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിയ്ക്കുന്നതിനായി ഉപയോഗിയ്ക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് ദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജിൻ എന്ന വാക്കു ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിയ്ക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ "ശുചിത്വം" എന്ന വാക്കു ഉപയോഗിയ്ക്കപ്പെടുന്നു. അതായത് വ്യക്തിശുചിത്വം, സാമൂഹികാശുചിത്വം മുതൽ രാഷ്ട്രീയശുചിത്വം വരെ. അതേപോലെ പരിസരം, വൃത്തി, വെടിപ്പ്‌, മാലിന്യസംസ്കരണം, കൊതുകുനിവാരണം എന്നിവയെ ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന വാക്കും ശുചിത്വം എന്ന അർത്ഥത്തിൽ ഉപയോഗിയ്ക്കുന്നു. ഉദാ: "സമ്പൂർണ്ണശുചിത്വ പദ്ധതി" വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം എന്നിവയാണ് ആരോഗ്യത്തിന്റെ മുൻഘടകങ്ങൾ. ആരോഗ്യശുചിത്വപരിപാലനത്തിലെ വീഴ്ചയാണ് തൊണ്ണൂറു ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വശീലാനുവർത്തനപരിഷ്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം.

അപർണ എ എസ്സ്
7 A ഗവ ഠൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം