ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം.
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം.
പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും ഒരു ചെടിയുടെ ഓരോ ഭാഗങ്ങളെ പോലെയാണ്. പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വീടിന് പരിസരത്തുള്ള ചപ്പുചവറുകൾ ജൈവവളമാക്കി കൃഷിചെയ്യാൻ ഉപയോഗിക്കണം. പ്ലാസ്റ്റിക് വലിച്ചെറിയരുത്. കുപ്പികളിലും പാത്രങ്ങളിലും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ഇങ്ങനെയൊക്കെ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം. നാം വ്യക്തിശുചിത്വം പാലിക്കണം. ഇപ്പോൾ കൊറോണ വൈറസ് വ്യാപനം മൂലം എല്ലാ ജനങ്ങളും ജാഗ്രതയിലാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ 20 മിനിറ്റ് ഇടവിട്ട് സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും ചെയ്യണം. എല്ലായിപ്പോഴും നാം വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ രോഗങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും. രോഗങ്ങൾ വന്നിട്ട് ശുചിത്വം പാലിക്കുന്നതിലും നല്ലതല്ലേ രോഗം വരാതെ സൂക്ഷിക്കുന്നത്. രോഗപ്രതിരോധ ശേഷി കൂട്ടുന്ന പച്ചക്കറികളും പയറുവർഗങ്ങളും പഴവർഗങ്ങളും നാം സ്ഥിരമായി ഉപയോഗിക്കണം. ഫാസ്റ്റ് ഫുഡ് പാടെ ഉപേക്ഷിക്കണം. ചിട്ടയായ ജീവിതത്തിലൂടെ നമുക്ക് നമ്മുടെ ആരോഗ്യവും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ആകും. ഇതിലൂടെ വരുംതലമുറകൾക്ക് മാതൃകയാക്കാനും നമുക്ക് സാധിക്കും.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം