ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/ചരിത്രത്തിൽ കുറിക്കപ്പെടേണ്ട ദുരന്തം
ചരിത്രത്തിൽ കുറിക്കപ്പെടേണ്ട ദുരന്തം
കുറച്ചു നാളുകൾക്കു മുൻപ് എങ്ങനെയായിരുന്നു നമ്മുടെ ലോകം? രാത്രിയും പകലും തിരിച്ചറിയാതെ ജനങ്ങൾ പായുന്നു. തൊഴിൽ,പഠനം,വിനോദം, തീർത്ഥാടനം തുടങ്ങി നിരവധി ആവശ്യങ്ങൾക്കു വേണ്ടി വാഹനങ്ങൾ വിശ്രമമില്ലാതെ ഓടിക്കൊണ്ടേയിരിയ്കും. വാഹനങ്ങളിൽ നിന്ന് വരുന്ന പുക പ്രകൃതിയ്ക്ക് ദോഷമാണ്. ഇങ്ങനെ പല രീതിയിൽ മനുഷ്യൻ അറിഞ്ഞോ അറിയാതെയോ പ്രകൃതിയെ ദ്രോഹിയ്ക്കുന്നു. അതിനുള്ള തിരിച്ചടിയായി പ്രകൃതി തന്ന ശിക്ഷയാണ് കൊറോണ എന്ന ഈ മഹാമാരി. ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ലോകമെങ്ങും പടർന്നുപിടിച്ചു.ഇത് ആർക്കും തടുക്കാൻ കഴിയുന്നില്ല. വലിപ്പച്ചെറുപ്പങ്ങളില്ലാതെ ജാതിമതഭേദമെന്യേ പരസ്പരം സഹായിയ്ക്കുന്ന മനുഷ്യരെ നമുക്ക് കാണാനായതിനു കാരണം കോവിഡ് 19 എന്ന വൈറസാണ്. രോഗവ്യാപനം തടയാൻ സാമൂഹിക അകലം പാലിയ്ക്കുക. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണുമ്പോൾ ഹസ്തദാനം നൽകുന്നതിന് പകരം കൈകൂപ്പി നമസ്കാരം പറയുക. അങ്ങനെ സമ്പർക്കം മൂലം വൈറസ് പകരുന്നത് തടയാനാകും. ഈ അവസരത്തിൽ സുരക്ഷിതരായി വീട്ടിലിരിയ്ക്കുന്നതാണ് ഉചിതം. അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങിയാൽ മാസ്ക് ധരിയ്ക്കണം.തിരികെ എത്തുമ്പോൾ മാസ്കിന്റെ മുന്നിൽ പിടിയ്കാതെ അത് നശിപ്പിച്ചു കളയണം.സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്കിടയ്ക് കഴുകുക. കൈകൾ വൃത്തിയാക്കാൻ സാനിറ്റൈസറും ഉപേയാഗിയ്ക്കാം. ഈ അവസരത്തിൽ നാം നന്ദി പറയേണ്ട ചിലരുണ്ട്. സർക്കാരും ഡോക്ടർമാരും നഴ്സുമാരും പോലീസുകാരും മറ്റു സാമൂഹ്യപ്രവർത്തകരും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നമ്മുടെ സുരക്ഷയ്ക്കുവേണ്ടി പ്രയത്നിയ്ക്കുകയാണ്.ഇതിനു അന്ത്യമുണ്ടാകുമോ എന്ന ഭീതിയിലാണ് എല്ലാവരും. ലോകമെമ്പാടും ഉള്ള ജനങ്ങൾ ഈ മഹാമാരിയിൽ നിന്നും രക്ഷിയ്ക്കണേ എന്ന പ്രാർത്ഥനയിലാണ്.ജീവിതമാർഗം തേടി വിദേശരാജ്യങ്ങളിലേയ്ക് പോയവരുടെ കാര്യം ഏറെ കഷ്ടമാണ്.ബന്ധുക്കളെ കാണാനോ ദുഃഖങ്ങൾ പറഞ്ഞു ആശ്വസിയ്ക്കാനോ കഴിയുന്നില്ല.നമുക്കെല്ലാം ഒരുമിച്ചു നിന്ന് കൊറോണ എന്ന ചങ്ങലയെ പൊട്ടിയ്ക്കാം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം