ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/കൊറോണയില്ലാത്ത നാൾ പുലരട്ടെ!
കൊറോണയില്ലാത്ത നാൾ പുലരട്ടെ!
ഇപ്പോൾ എല്ലാ ദിവസവും നാം ഉണരുന്നത് കൊറോണ രോഗ വ്യാപനത്തെ സംബന്ധിച്ച വാർത്ത കേട്ടുകൊണ്ടാണ്. നേരം പുലരുമ്പോൾ തന്നെ രോഗബാധയുടെയും മരണത്തിന്റെയും ഭീകരമായ വാർത്തകൾ നിരന്തരം കേൾക്കുന്നത് എത്ര ദുഖകരമായ അവസ്ഥയാണ്! ചൈനയിലെ വുഹാനിൽ ആരംഭിച്ച ഈ വൈറസ് ബാധ എത്ര പെട്ടെന്നാണ് നമ്മുടെ നാട്ടിൽ എത്തിയത്? ലോകരാഷ്ട്രങ്ങൾ എല്ലാം ഇന്ന് അതിന്റെ പടിയിലായി. സ്കൂൾ ഇല്ലാതെ കൂട്ടുകാരില്ലാതെ ഓരോ ദിനവും കടന്നു പോകുന്നു. കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത ഈ കുഞ്ഞൻ വൈറസ് നമ്മെ എത്രമാത്രം ഭയപ്പെടുത്തുന്നു! പഴയതു പോലെ കളിച്ചും ചിരിച്ചും പഠിച്ചും കൂട്ടുകാരോടൊപ്പം അകലം പാലിക്കാതെ കൂട്ടുകൂടാൻ കഴിഞ്ഞെങ്കിൽ എന്ന് കൊതിച്ചു പോകുന്നു. പക്ഷേ സാമൂഹിക അകലവും ശുചിത്വവും പാലിച്ചത് കൊണ്ടാണ് നാം ഇന്ന് സുരക്ഷിതരായി ഇരിക്കുന്നത്. എത്രയും പെട്ടെന്ന് പ്രതിരോധ വാക്‌സിൻ കണ്ടുപിടിച്ചു ലോകത്തെ രക്ഷിക്കാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു. കൊറോണ ഇല്ലാത്ത നാൾ ഇനി എന്നാണ് വരിക?
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം