ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ പ്രളയം-ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രളയം -ലേഖനം

ആർക്കാണ് മഴയെ ഇഷ്ടമല്ലാത്തത് . മഴ സൗന്ദര്യമാണ്, പ്രണയമാണ്, കവിത യാണ്,അങ്ങനെ എല്ലാമെല്ലാമാണ്. മഴ യെക്കുറിച്ച് വർണ്ണിക്കാത്ത കവി ഹൃദയമുണ്ടോ? മഴ നനഞ്ഞ് നടക്കാൻ ഇഷ്ടമില്ലാത്തവരുണ്ടോ, മഴയത്ത് കുടയും ചൂടി കളിച്ചു രസിക്കാൻകൊതിക്കാത്ത കൂട്ടുകാരുണ്ടോ, എന്നാൽ ചില സമയം മഴ സംഹാരതാണ്ഡവം ആടും . അപ്പോൾ നമുക്ക് മഴയോടുള്ള സ്നേഹവും, പ്രണയവും, ദേഷ്യത്തിന് ( ഭയത്തിന്) വഴിമാറുന്ന സാഹചര്യ മായി മാറും. അങ്ങനെ ഒരു ദൗർഭാഗ്യകരമായ ഒരവസ്ഥ നാം അനുഭവച്ചു. " പ്രളയം" എന്തായിരുന്നു അത്, നമുക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. ഈപ്രളയം വരാൻ കാരണമെന്തന്ന് ചിന്തിച്ചിട്ടുണ്ടോ, മറ്റൊന്നുമല്ല നാം പ്രകൃതി യോടു ചെയ്യുന്ന ക്റൂരത അത് ഒന്ന് മാത്രമാണ്. ഇത് നമ്മൾക്ക് ഒരു പാoമാവട്ടെ,.ഇതിൽ നിന്നും. പാഠമുൾക്കൊണ്ട് നാം എല്ലാവരും പ്രകൃതിയോടിണങ്ങി ജീവിക്കാൻ ശീലിക്കേണ്ടതാണ്. മരങ്ങൾ നട്ടുപിടിപ്പിച്ചും മഴയേയും പുഴയേയും സ്നേഹിച്ചും ജീവജാലങ്ങളോട് കരുണ കാട്ടിയും നമുക്ക് ജീവിക്കാം ഇനിയൊരു പ്രളയത്തിന് സാക്ഷിയാവാതിരിക്കാൻ നമുക്കൊരുമിച്ച് പ്രവർത്തിക്കാം. നന്ദി


ചൈത്ര.ഡി .
5B. ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം