ഗവ എൽ പി എസ് ദേവപുര/അക്ഷരവൃക്ഷം/ആൽമരത്തിന്റെ അഹങ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
ആൽമരത്തിന്റെ അഹങ്കാരം
ഒരു കാട്ടിൽ കുറെ മരങ്ങൾ ഉണ്ടായിരുന്നു.  അതിലൊരു ആൽമരവും  ഉണ്ടായിരുന്നു.വളരെ അഹങ്കാരി ആയിരുന്നു  അത്. ഏറ്റവും ഉയരവും വണ്ണവും ഉള്ളത് കൊണ്ടായിരുന്നു .അതിനാൽ ആ ആൽമരം എപ്പോഴും എല്ലാ മരങ്ങളെയും കളിയാക്കും. ആ മരം പക്ഷികൾക്ക് കൂടുകൂട്ടാൻ പോലും ഇത്തിരി സ്ഥലം കൊടുത്തില്ല .ഒരു ദിവസം അതി ശക്തമായ മഴയും കാറ്റും വന്നു അത് കണ്ടപ്പോൾ ആ ആൽമരം പറഞ്ഞു .എനിക്ക് ഒന്നും സംഭവിക്കില്ല .എനിക്ക് നിങ്ങളെക്കാൾ ഉയരവും വണ്ണവും ഉണ്ട് .അഹങ്കാരിയായ ആൽമരം അങ്ങനെ പറഞ്ഞുതീർന്നതും വളരെ ശക്തമായ കാറ്റുവീശുകയും ചെയ്തു . ആ കാറ്റിൽ ആൽമരം പിഴുതു  വീണു. അപ്പോൾ മറ്റുള്ളവർ പറഞ്ഞു അഹങ്കാരത്തിന് കിട്ടിയ ശിക്ഷയാണ് ഇത്.
മുഹമ്മദ് ആസിഫ്
3 A ഗവ എൽ പി എസ് ദേവപുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ