ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/അരുതേ

Schoolwiki സംരംഭത്തിൽ നിന്ന്
അരുതേ

ചെയ്യരുതയ്യോ ചങ്ങാതികളേ
മരങ്ങൾ വെട്ടി മുറിക്കരുതേ
തണലേകുന്നീ തരുവിനെ നമ്മൾ
താ യായ് കരുതി താങ്ങണമേ
മഴയേകുന്നീ മരത്തിൻ മഹത്വം നാം
വെറുതേയങ്ങു മറക്കരുതേ
പഴവും കുളിരും നമ്മൾക്കേകും
പാവത്തിനെ നാം കാക്കേണ്ടേ
പക്ഷികളെല്ലാം ചേക്കേറുന്നീ
മരമിതു നമ്മൾ പോറ്റണമേ
ജീവനു മുഴുവൻ താങ്ങായ് നിൽക്കും
മരമൊരു വരമായ് കരുതണമേ.
അരുതേ അരുതേ അവനിയ്ക്കെല്ലാം
അന്തകരായ് നാം മാറരുതേ.

അനന്തകൃഷ്ണൻ ടി പി
5 എ ഗവ എൽ പി എസ് ചെറുവള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത