ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/അക്ഷരവൃക്ഷം/ലോക് ഡൌൺ ഇഫെക്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ലോക് ഡൌൺ ഇഫെക്ട്

വേനൽച്ചൂടിനൊപ്പം പരീക്ഷാച്ചൂടും വന്നെത്തി. അപ്പുവിന്റെ നെഞ്ചിലും തീ ആളാൻ തുടങ്ങി. വേനൽ ചൂടിൽ നിന്നും അൽപ്പം ആശ്വാസം കിട്ടാൻ ഫ്രിഡ്ജിൽ നിന്നും അപ്പു തണുത്ത ഒരു കുപ്പി വെള്ളം എടുത്തു ടി വി യിലെ കാർട്ടൂൺ പരിപാടി കാണാൻ വേണ്ടി ചാനൽ മാറ്റികൊണ്ടിരുന്നു. ചാനൽ തിരയുന്നതിനിടയിൽ അവൻ ആ വാർത്ത കണ്ടു. അമ്മേ എന്ന് അപ്പു ഉറക്കെ വിളിച്ചു. അമ്മ വെcപ്രാളപ്പെട്ട് ഓടിയെത്തി. എന്ത് സംഭവിച്ചു എന്നറിയാതെ അമ്മ അവനോട് അന്വേഷിച്ചു.ഉമ്മറത്തിരുന്ന ചക്കിപ്പൂച്ച പോലും പേടിച്ചു പോയി കാണും. അമ്മാ പരീക്ഷയെല്ലാം മാറ്റി വച്ചു അപ്പു പറഞ്ഞു. അമ്മ സംശയത്തോടെ അവനെ നോക്കി. എന്നെ ഇങ്ങനെ തുറിച്ചു നോക്കണ്ടെന്നും വാർത്തയിൽ പറഞ്ഞതാണെന്നും അവൻ പറഞ്ഞു.ഞാൻ പറഞ്ഞത് സത്യമാണെന്ന് പറഞ്ഞുകൊണ്ട് അമ്മയും അവനും കൂടി ടി വി യിലെ ചാനലുകൾ പരതി. ഈ കൊറോണ എപ്പോൾ വന്ന് ഞാനൊന്നും അറിഞ്ഞില്ല എപ്പോഴും ഫോണിന്റെ മുമ്പിൽ കുത്തിയിരുന്നെങ്കിലെ വല്ലതും അറിയാൻ കഴിയുകയുള്ളു. അമ്മ ദ്വേഷ്യത്തോടെ മറുപടി പറഞ്ഞു. കൊറോണ വന്ന് മനുഷ്യരാശി മുഴുവൻ മരിച്ചുവീഴുകയാണ്. പുറത്തുപോയി കളി ച്ചിട്ടു കയ്യും കാലും കഴുകാതെ ഇങ്ങോട്ട് വന്ന് കേറ് എല്ലാവരും കൊറോണ വന്ന് ചാകട്ടെ.

അല്ലാ !!!!! അച്ഛനെന്താ ഇന്നിത്ര നേരത്തെ. ഉമ്മറത്തെത്തിയ അച്ഛനെ നോക്കി അപ്പു ചോദിച്ചു. ഹാ !! ഇനി 24 മണിക്കൂറും വീട്ടിനകത്തിരിക്കാം ആഫീസ് പൂട്ടി. അപ്പു തെല്ലൊരു ആശങ്കയോടും ആശ്ചര്യത്തോടും അച്ഛനെ നോക്കി. കൊറോണ അത്ര വില്ലനാണോ? സൂക്ഷിച്ചില്ലെങ്കിൽ അതുമതി തട്ടിപ്പോകാൻ. അച്ഛന്റെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ടു അമ്മയുടെ മറുപടി എത്തി. കൊറോണ ആയിരുന്നു ആ വീട്ടിലെ അന്നത്തെ ചർച്ചാ വിഷയം. പിറ്റേദിവസം അപ്പു രാവിലെ തന്നെ ന്യൂസിട്ടു നോക്കി. നാളെമുതൽ രാജ്യത്ത് ലോക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞതായി കേട്ടത്. . 21 ദിവസം പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ തന്നെ യിരിക്കണമല്ലോ.എന്നോർത്ത് അപ്പുവിന് സങ്കടം വന്നു. എങ്ങനെയാണു താനിനി കൂട്ടുകാരുമൊത്തു കളിക്കാൻ പോകുകയെന്നായിരുന്നു അപ്പുവിന്റെ ആശങ്ക.

ആദ്യത്തെ കുറച്ചു ദിവസം പലഹാരം കൊറിച്ചും അച്ഛനുമൊത്ത് ക്യാരംസ് കളിച്ചും ടി.വി.കണ്ടും ഫോണിൽ കളിച്ചുമൊക്കെ അവൻ സമയം ചിലവഴിച്ചു.പതിയെ പതിയെ എല്ലാത്തിനോടും മടുപ്പായി തുടങ്ങി. പതിയെ അവൻ ഉമ്മറത്തിറങ്ങി പൂന്തോട്ടത്തിൽ പാറി പറക്കുന്ന പൂമ്പാറ്റകളെയും വർണാഭമായ പൂമൊട്ടുകളെയും പൂക്കളെയും ഒക്കെ നിരീക്ഷിക്കാൻ തുടങ്ങി..അപ്പോഴാണ് സാധനങ്ങൾ വാങ്ങാനായി പുറത്തു പോയ അച്ഛൻ വിഷണ്ണനായി വെറും കയ്യോടെ കാൽനടയായി വരുന്നത് കണ്ടത്.അമ്മേ അച്ഛൻ വന്നു എന്ന് അപ്പു വിളിച്ച് പറയുന്നത് കേട്ട് അമ്മ പെട്ടെന്ന് വന്നപ്പോൾ വെറും കയ്യോടെ നിൽക്കുന്ന അച്ഛനെയാണ് കണ്ടത്.എന്നതാ പറ്റിയേ എന്നവർ തിരക്കി. പോയ വഴി പോലീസ് പൊക്കി ബൈക്ക് സ്റ്റേഷനിൽ കൊണ്ടുപോയി എന്നയാൾ മറുപടി പറഞ്ഞു.ഇനി 21 ദിവസം കഴിഞ്ഞ് പിഴ അടച്ചാലെ തിരികെ കിട്ടൂ. ഇത് കേട്ട അമ്മ പൊട്ടിത്തെറിച്ച് കൊണ്ട് അടുക്കളയിലേക്ക് പോയി. അച്ഛൻ പിറകെ പോയി അമ്മയെ സമാധാനിപ്പിച്ചു. വരും ദിവസങ്ങൾ എങ്ങനെ ചിലവഴിക്കാമെന്ന്മൂന്നുപേരും കൂടി ആലോചിച്ചു.

മൂവരും കൂടി വീട്ടിൽ ചെറിയ കൃഷി ആരംഭിച്ചു.പൂന്തോട്ടത്തിന് മോഡി കൂട്ടി. മൂവരും അടുക്കളയിലും ഒന്നിച്ചു ചേർന്ന് പല രുചി വിഭവങ്ങൾ ഉണ്ടാക്കി. പുതിയ രുചി വിഭവങ്ങൾ പരീക്ഷിക്കുമ്പോഴും കൊറോണ പ്പേടി കൊണ്ടു എപ്പോഴും ഹാൻഡ്‌വാഷ് കൊണ്ട് കൈ കഴുകി കൊണ്ടേയിരുന്നു. അച്ഛനും അപ്പുവും കലാപരമായി നീക്കങ്ങൾ നടത്തുമായിരുന്നു. പാട്ടും , നൃത്തവും ഒക്കെയായി ലോക്‌ഡോൺ ദിനങ്ങൾ കഴിച്ചുകൂട്ടി. കൊറോണ എന്ന മഹാ ദുരന്തം നാടെങ്ങും നാശം വിതച്ചെങ്കിലും ചിലരുടെയെങ്കിലും ഉള്ളിൽ ഉറങ്ങിക്കിടന്ന കലാവാസനകളെ ഉണർത്താനും കുടുംബത്തിനുളളിൽ സ്നേഹവും കരുതലും ഊട്ടിയുറപ്പിക്കാനും കഴിഞ്ഞുവെന്നത് ഏറെ സന്തോഷകരമായ ഒന്ന് തന്നെ. ലോക്‌ഡോണും കൊറോണയും ഒക്കെ അതിജീവിച്ചു നമ്മുടെ നാട് മുന്നേറുമെന്ന ശുഭപ്രതീക്ഷയോടെ അപ്പുവും കുടുംബവും പരസ്പരം ആശ്വസിക്കുന്നു.


സുഫ്‌ന
8 C ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ