ഗവ.യു പി എസ് പുന്നത്തുറ/അക്ഷരവൃക്ഷം/രചനയുടെ പേര്/നല്ല നാളേക്ക്
നല്ല നാളേക്ക്
പരിസ്ഥിതിയും മനുഷ്യൻെറ നിലനിൽപും തമ്മിൽ വളരെ ബന്ധമുണ്ട്. പരിസ്ഥിതിക്ക് ദോഷകരമായി സംഭവിക്കുന്നതെന്തും മനുഷ്യൻെറ നിലനിൽപ്പിന് ഭീഷണിയാണ്. അന്തരീക്ഷമലിനീകരണവും വനനശീകരണവും പരിസ്ഥിതിക്ക് വളരെയേറെ ദോഷമാണ്. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന വാതകങ്ങൾ അന്തരീക്ഷത്തിലെ ശുദ്ധവായുവിനെ മലിനമാക്കുന്നു. കൂടാതെ വനനശീകരണം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തകർക്കുന്നു. കുന്നുകലും മലകളും ഇടിച്ചു നിരത്തുന്നതും വയലുകൾ നികത്തുന്നതും പരിസ്ഥിതിക്ക് ദോഷമാണ്. ഫാക്ടറികളിൽ നിന്നും പുറന്തളളുന്ന മാലിന്യങ്ങൾ നമ്മുടെ നദികളിലെ ജലം വിഷമയമാക്കുന്നു. കൂടാതെ നദികളിൽ കന്നുകാലികളെ കുളിപ്പിക്കുന്നതും വാഹനങ്ങൾ കഴുകുന്നതും നദീജലം മലിനമാക്കുന്നു. നമ്മുടെ കുടിവെളളസ്രോതസ്സുകളായ കിണർ, കുളം, എന്നിവ മലിനമാകാതെ സംരക്ഷിക്കേണ്ടതാണ്. കിണറിൽ ചപ്പുചവറുകൾ വീഴാതെ നോക്കണം. കിണറിന് ആൾമറ ഉണ്ടായിരിക്കണം. കിണറിൽ നിന്നും നിശ്ചിത അകലത്തിലെ സെപ്ടിക്ക് ടാങ്ക് നിർമ്മിക്കാവൂ.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം