ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/കോവി ഡ് - 19 എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19 എന്ന മഹാമാരി

നമ്മുടെ ലോകത്തെ ആകെ പിടിച്ച് ഉലച്ചു കൊണ്ടിരിക്കുന്ന 'മഹാമാരിയായേ കോവിഡ് - 19 ചൈനയിൽ നിന്നും ലോകത്തെ മുഴുവൻ വിഴുങ്ങി കൊണ്ടിരിക്കുകയാണ്. അതു കൊണ്ട് തന്നെയാണ് ലോകാരോഗ്യസംഘടന 2020-ൽ ഈ രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചത്.

സ്വന്തം ബന്ധുക്കളെയൊ, നാട്ടുകാരേയോ കാണാൻ സാധിക്കാതെ വിഷമിക്കുന്ന എത്രയോ പേരാണ് നമുക്ക് ചുറ്റുമുള്ളത്. വിദേശങ്ങളിൽ നിന്നു വരുന്നവർ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയേണ്ട അവസ്ഥയാണ്. എത്രയോ മലയാളികൾ ഇപ്പോഴും വിദേശ രാജ്യങ്ങളിൽകുടുങ്ങിക്കിടക്കുന്നു. നമ്മുടെ നാട് ഇപ്പോൾ Lock down ൽ ആണ് . ഈ അവസ്ഥയിൽ പുറത്തിറങ്ങാൻ പോലും പേടിയാണ്. എങ്കിൽ പോലും സ്വന്തം ജീവൻപണയം വച്ച് നമുക്കു വേണ്ടി പ്രയത്നിക്കുന്നവരാണ് ഓരോ ഡോക്ടർമാരും നേഴ്സുമാരും പിന്നെ ആശുപത്രി ജീവനക്കാരും ആരോഗ്യ പ്രവർത്തകരുമെല്ലാം.

ദൈവത്തിന്റെ സ്വന്തം നാടായ കേരളം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉണ്ടായ പ്രളയത്തെ അതിജീവിച്ചതു പോലെ ഈ രോഗത്തെയും തോൽപ്പിക്കാൻ നമുക്ക് കഴിയും. ഉറപ്പ് ഈ രോഗത്തെ നമുക്ക് വീടുകളിൽ ഇരുന്ന് തോൽപ്പിക്കാം. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച്കഴുകാം.

Stay home. Save life.

അമൃത V
3 A ജി.യു.പി.എസ്.വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം