ഗവ.യു.പി.എസ് റസ്സൽപുരം/അക്ഷരവൃക്ഷം/കൊറോണ അഥവാ കോവി‍‍ഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അഥവാ കോവി‍‍ഡ് 19

പലർക്കും ആശങ്കയുണ്ടാകും എന്താണ് കൊറോണ വൈറസ് എന്ന്. സാധരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരുതരം വൈറസ് എന്നു പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്ന് പറയുന്നതായിരിക്കും .

                      മനുഷ്യർ, മൃഗങ്ങൾ ,പക്ഷികൾ ,മറ്റു സസ്തനികൾ  എന്നിവയിൽ രോഗകാരിയാകുന്ന ഒരുകൂട്ടം R N A വൈറസുകളെയാണ് കൊറോണ എന്ന് അറിയപ്പടുന്നത്. ഗോളാകൃതിയുള്ള കൊറോണ വൈറസിന്  ആ പേര് വന്നത്  അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതിചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും ശ്വാസത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചസ്റ്റിസിനും വരെ കാരണമാകാറുണ്ട്  ഈ വൈറസ് . വളരെ വിരളമായിട്ടാണ് ഈ  വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേയ്ക്ക് പകരുന്നത്. അതിനാൽ ഇതിനെ സൂനോട്ടിക് എന്നാണ്  ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.   
                            പനി, ചുമ ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത് . പിന്നീട് ഇത് ന്യുമോണിയയിലേയ്ക്ക് നയിക്കും. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ് .  5 - 6 ദിവസമാണ്  ഇൻക്യുബേഷൻ പിരീഡ് . പത്ത് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം എന്നിവ കണ്ടെത്തിയാൽ കൊറോണയായി സ്ഥിതീകരിക്കും.  ഇവ മാത്രമല്ല മേൽപറഞ്ഞ പോലെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും രോഗലക്ഷണങ്ങളിൽ പെടുന്നവയാണ് . മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്കും രോഗം പടരാൻ ഇടയുള്ളതുകൊണ്ടുതന്നെ അതീവ ജാഗ്രത വേണം.
                             കൊറോണ വൈറസിന് വാക്സിനേഷനോ പ്രിതിരോധ മരുന്നോ ഇല്ല എന്നതുകൊണ്ട് തന്നെ ഇവ പടരുന്ന മേഖലയിലേക്കോ അല്ലെങ്കിൽ ഇത്തരത്തിലുള്ളവരമായി സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രയ്ക്കോ ജോലി ആവശ്യത്തിനോ മറ്റു രാജ്യങ്ങൾ സന്ദർശിക്കേണ്ടി വരുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 
                              ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയല്ല.  എന്നാൽ പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ ,അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും ഗർഭിണികളിലും മറ്റ് രോഗമുള്ളവരിലും വൈറസ് പിടിമുറുക്കും .ഇതു വഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കെറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടുകയും മരണം പോലും സംഭവിക്കുകയും ചെയ്യും. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയിലൂടെ ഏത് മഹാമാരിയേയും തുരത്താൻ കഴിയുമെന്ന് നമുക്ക് അറിയാമല്ലോ? .നാടിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കു വേണ്ടി നമുക്കും പങ്കാളിയാകാം.
അമൽ കൃഷ്ണ M A
7 A റസൽപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം