ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്

വനിതാ ശിശു സംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രേവർത്ഥിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ന്റെ ഭാഗമായി ORC( Our Responsibility to Child) പ്രോജക്ട് കഴിഞ്ഞ കുറേ വർഷങ്ങളായി സ്കൂളിൽ പ്രവർത്തിചു വരുന്നു. കുട്ടികളെ ചൂഷണത്തിൽ നിന്നും സംരക്ഷിക്കുക, ജീവിത നൈപുണ്യവും ആത്മവിശ്വാസവും വളർത്തുക,പെരുമാറ്റ-വൈകാരിക-പഠന - സാമൂഹിക- മാനസിക പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ കണ്ടതി അവർക്ക് ശ്രദ്ധയും സംരക്ഷണവും ഉറപ്പു വരുത്തുക, കൗൻസ്‌ലിംഗ് നൽകുക,സ്മാർട് -40 ക്യാമ്പ് നടത്തുക എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തി വരുന്നു.

സ്കൂൾ പ്രധാനധ്യാപികയും PTA പ്രസിഡണ്ടും നോഡൽ ടീച്ചറും മറ്റു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും അടങ്ങിയ ഒരു orc കോർ ടീം സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്

ORC യുടെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനമായി മാറിയ സ്മാർട് 40 ക്യാമ്പ് മുണ്ടക്കൽ സാമൂഹിക പടനകേന്ദ്രത്തിൽ വച്ചു സെപ്റ്റംബർ 29,30 തിയ്യതികളിൽ നടത്തുകയുണ്ടായി. വിദ്യാർഥികളുടെ ജീവിത നൈപുണ്യം വളർത്തുന്നതിന് ഈ ക്യാമ്പ് വളരെ സഹായകരമായി.

കൗൻസ്‌ലിംഗ് സെൽ

ഒരു കുട്ടിയുടെ ശ്ശരീരിക വളർച്ച പോലെ തന്നെ പ്രാധാന്യം അറ്ഹിക്കുന്നതാണ് മാനസിക വളർച്ച.കൗമാരക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് സൈക്കോ സോഷ്യൽ സർവീസ് സ്കീം. ഗവണ്മെന്റ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ടയിൽ കഴിഞ്ഞ കുറേ വർഷങ്ങളായി സ്കൂൾ കൗൻസ്‌ലിംഗ് സെൽ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. കൗൻസെല്ലിങ്സെല്ലിന്റെ ഭാഗമായി സ്കൂളിൽ നടത്തി വരുന്ന വിവിധ സേവനങ്ങൾ/ പരിപാടികൾ.

സ്കൂളിലെ എല്ല വിദ്യാർത്ഥികൾക്കും കൗൺസിലീഗ് നൽകി വരുന്നു.ആവശ്യാനുസരണം രക്ഷിതാക്കൾക്കും കൗൺസിലിങ്ങ് നൽകുന്നുണ്ട്.

ഗ്രഹസന്ദര്ശനം അനിവാര്യമായി വരുന്ന സാഹചര്യത്തിൽ നടത്തുന്നു.

കൗണ്സലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ വിമുക്തി കൽപ്പറ്റ യിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ആദിൽ ന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

സ്കൂൾ തുറക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകാട്ടുന്നതിനു വേണ്ടി ആശങ്കകലില്ലാതെ സ്കൂളിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് നൽകി.

വിവിധ വിഷയങ്ങളെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ്‌കൾ നടത്തി വരുന്നു.

വിദ്യാർത്ഥികൾക്കായി ഗ്രൂപ്പ് കൗൻസെല്ലിങ് നടത്തുന്നുണ്ട്.

വിവിധ ദിനാചാരണങ്ങളും ദിനാചരണ ബോധവൽക്കരണ പരിപാടികളും നടത്തുന്നുണ്ട്. ദിനാചാരണങ്ങളെ ആസ്പദമാക്കി മത്സര പരിപാടികളും നടത്തി വരുന്നു

വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഉത്തരവാദിത്വപൂര്ണമായാ രക്ഷകർത്വാതം വെബിനാർ സീരീസ് ക്ലാസ് ഗ്രൂപ്പുകൾ വഴി എല്ലാവരിലേക്കും എല്ലാവരിലേക്കും എത്തിക്കുന്നുണ്ട്.