ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ജലരേഖ

Schoolwiki സംരംഭത്തിൽ നിന്ന്
ജലരേഖ


വെള‌ുത്ത‌ു സ‌ുന്ദരമായ പഞ്ഞിക്കെട്ട‌ുകള‌ുടെ മറവിൽ നിന്ന് സ‌ൂര്യൻ പത‌ുക്കെ എത്തിനോക്ക‌ുന്ന‌ു .കിളികൾ മധ‌‌ുരസംഗീതമൊഴ‌ുക്ക‌ുന്ന‌ു.ഇലകള‌ും പ‌ൂക്കള‌ും ഉറക്കത്തിന്റെ ശയ്യയിൽ നിന്ന് പത‌ുക്കെ സ‌ൂര്യനെ നോക്കി പ‌ുഞ്ചിരിത‌ൂക‌ുന്ന‌ു.തന്റെ പ്രകാശകിരണങ്ങളായ കരങ്ങൾകൊണ്ട്സ‌ൂര്യൻഅവയെആശ്ലേഷിക്ക‌ുന്ന‌ു. മന്ദമാര‌ുതൻ ഒര‌ു സന്ദർശകനെപ്പോലെ എല്ലായിടത്ത‌ും കറങ്ങിനടക്ക‌ുന്ന‌ുണ്ട്.ജനൽപടികളില‍ൂടെ കർട്ടനെ തഴ‌ുകിമാറ്റി പ്രകാശകിരണങ്ങൾ എന്നെ തട്ടിയ‌ുണർത്തിപ്പറയ‌ുന്ന‌ു "നല്ലയൊര‌ു പ്രഭാതം വന്ന‌ുകഴിഞ്ഞ‌ു"... ഞാൻ കിടക്കയിൽ നിന്ന‌ും പ്രർഥനയോടെ എഴ‌ുന്നേറ്റ‌ു അട‌ുക്കളയിലെത്തി അമ്മയഒന്ന‍‌ുകെട്ടിപ്പിടിച്ച ശേഷംപൈപ്പിൻ ച‌ുവട്ടിലേക്ക‌ുപോയി മ‌ുഖം കഴ‌ുകി,തണ‌ുത്തജലകണങ്ങൾ എന്നെ ച‌ുംബിച്ചശേഷം ത‌ുള്ളികളായി ഉതിർന്ന‌ുപോയി.

               വീടിന‌ുച‌റ്റ‌ും ഒന്ന‌ു നിരീക്ഷിക്കാമെന്ന‌ുകര‌ുതി പ‌ുറത്തേക്കിറങ്ങി.മനസ്സിന‌ു ഒര‌ു ശാന്തതയ‌ും സമാധനവ‌ും തോന്നി.തിരക്ക‌ുകൾ ഒന്ന‌ും എന്നെ അലട്ട‌ുന്നില്ല.വീടിന്റെ തെക്കേഅറ്റത്തെ പ്ലാവിൽ നിറയെ ചക്ക പിടിച്ച‌ു ത‌ുടങ്ങി.മാവിൽ നിറയെ മാമ്പ‌ൂക്കള‌ും ഇടയ്കിടെ ക‌‌ുറ്റം നികത്താനെന്നപോലെ ക‌‌ുറച്ച‌ു കണ്ണിമാങ്ങകള‌ുമ‌ുണ്ട്.അങ്ങ് അറ്റത്തു നിൽക്കുന്ന തേക്കിലെ തളിരിലകൾക്കി ടയിലൂടെ സൂര്യകിരണങ്ങൾ താഴേക്കുതിർന്നുണ്ട്.അമ്മ വിളിച്ചു അമ്മു.... ഞാൻ വായകഴുകി അടുക്കളയിൽ ചെന്നു അമ്മ പറഞ്ഞു "അവധി ഒക്കെ ആയില്ലേ ഇനി കുറച്ചു പാചകം ഒക്കെ പഠിക്കാം ". ഞാൻ വലിയ താൽപ്പര്യം കാണിക്കാതെ തലകുലുക്കി. അമ്മയെ സഹായിച്ചുതുടങ്ങി. പ്രാതലിനു എല്ലാവരും ഒരുമിച്ചിരുന്നു. കഴിച്ചുകൊ ണ്ടിരുന്നപ്പോൾ ആലോചിച്ചു എന്തു തിരക്കായിരുന്നു ഓരോ ദിവസവും.

ചായയുമായി ബാൽക്കെണിയിൽ നിൽക്കുമ്പോൾ താഴെ പൂത്തു നിൽക്കുന്ന പൂമരത്തിലേക്കു നോക്കി. അതു നിറയെ പൂവാണ്. തേൻ കുടിക്കാൻ വരുന്ന കുരുവികൾ, ശലഭങ്ങൾ...... ആ കാഴ്ച മനസ്സിനുസന്തോഷം നൽകി എത്ര നേരം അവിടെ നിന്നു എന്ന് അറിയില്ല.

ചൂട് കൂടുകയാണ്. അടുത്ത് ഒരു പുഴയോ, തോടൊ ഉണ്ടായിരുന്നെങ്കിൽ വെറുതേ ആഗ്രഹിച്ചു.. അപ്പോഴാണ് ഓർത്തത് അടുത്ത് ഒരു കുളം ഉള്ള കാര്യം. നോക്കുമ്പോൾ അത് നിറഞ്ഞുനിൽക്കുന്നു വെള്ളം അല്ലെന്ന് മാത്രം !! പ്ലാസ്റ്റിക് മാലിന്യങ്ങൾ. പ്രകൃതി എത്ര കാരുണ്യവതിയാണ്. നാം എത്ര ദ്രോഹിച്ചിട്ടും അവൾ നമ്മിൽ കനിയുകയാണ്. ചെറിയ ചെറിയ ദുരന്തങ്ങളേ അവൾ നമുക്ക് നൽകുന്നുള്ളു......

ഞാൻ ചുറ്റും കണ്ണോടിച്ചു കാഴ്ചകൾ ധാരാളമുണ്ട് പക്ഷെ, ഈ കാഴ്ചകൾ കാണാൻ എന്റെ തിരക്കുകൾ എന്നെ അനുവദിച്ചില്ല. പുതു തലമുറ പ്രകൃതിയിൽ നിന്ന് എത്ര അകലെയാണെന്ന് മനസിലാക്കാൻ ഒരുലോക്ക്ഡൗൺ വേണ്ടിവന്നു !!...........

ദൂരെ എവിടേയോ വറ്റാത്ത ജലരേഖയുടെ ശബ്ദം ചെവിയിൽ മുഴങ്ങി..............


കൃഷ്ണ.എസ്.കുമാർ
12 H2 ഗവ.എച്ച്.എസ്.എസ്, കര‌ുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ