ഗവ.എൽ പി സ്കൂൾ മോർക്കാട്/അക്ഷരവൃക്ഷം/കുഞ്ഞൻെറ യാത്ര
കുഞ്ഞൻെറ യാത്ര
കുഞ്ഞൻ ആനക്ക് ഒരു മോഹം .നാട്ടിലേക്ക് പോകണം. അവൻ അമ്മയോട് സമ്മതം ചോദിച്ചു .അപ്പോൾ അമ്മ പറഞ്ഞു .അയ്യോ !മോനേ അങ്ങോട്ട് പോകരുത്, അവിടുള്ള മനുഷ്യർ ദുഷ്ടന്മാരും ക്രൂരരുമാണ് .കുഞ്ഞന് ആകെ സങ്കടമായി .കുറച്ചു ദിവസങ്ങൾക്ക് ശേഷം അവൻ അമ്മയെ കാണാതെ നാടുകാണാൻ പുറപ്പെട്ടു.നാട്ടിലെത്തിയ അവന് ആകെ അത്ഭുതം !റോഡിൽ വാഹനങ്ങൾ ഇല്ല ,മനുഷ്യരില്ല, പുകയില്ല,പൊടിപടലങ്ങളില്ല .എങ്ങും ശാന്തവും ശുദ്ധവുമായ അന്തരീക്ഷം.അവൻ ആകെ ആശയക്കുഴപ്പത്തിലായി .അവൻ കാട്ടിലേക്ക് ഓടി .അമ്മയോട് എല്ലാം പറഞ്ഞു .അമ്മ ആദ്യം വഴക്കു പറഞ്ഞെങ്കിലും അമ്മയ്ക്കും അത്ഭുതം .എന്നാൽ നാട്ടിൽ ഒന്ന് പോയിട്ട് തന്നെ കാര്യം.അവൾ ആനക്കൂട്ടത്തെ വിവരമറിയിച്ചു .അവർ നാട്ടിലെത്തി .കുഞ്ഞൻ പറഞ്ഞത് സത്യമാണല്ലോ.ഇതെന്തുപറ്റി ?അപ്പോഴാണ് രണ്ടു പോലീസ് ഏമാന്മാർ അവിടെ നിന്ന് സംസാരിക്കുന്നത് കുഞ്ഞൻെറ അമ്മ കേട്ടത് .ഓ...ഈ കൊറോണ വൈറസ് പടർന്നുപിടിച്ചിട്ടും ജനങ്ങൾക്ക് വീട്ടിൽ ഇരിക്കാൻ കഴിയില്ലല്ലേ?നമുക്ക് എന്തായാലും നല്ല പണിയാ ...ഇനിയെങ്കിലും ഈ ജനങ്ങൾ ശുചിത്വം പാലിക്കാനും ,മാസ്ക് ധരിച്ച് പുറത്തിറങ്ങാനും ,കൈ കഴുകി വൃത്തിയായി സൂക്ഷിക്കാനും ശ്രമിച്ചാൽ മതിയായിരുന്നു .ഇതുകേട്ടപ്പോൾ കുഞ്ഞൻെറഅമ്മയ്ക്ക് കാര്യം മനസ്സിലായി .എന്താ അമ്മേ, മനുഷ്യരെയൊന്നും കാണാത്തത് ?അവൻ ചോദിച്ചു .അത് മോനെ ,ഒരു പകർച്ചവ്യാധി ഈ നാട്ടിൽ പടർന്നു പിടിച്ചിരിക്കുന്നു. മനുഷ്യരോട് വീട്ടിലിരിക്കാൻ പറഞ്ഞിരിക്കുകയാണ്. അവർക്ക് അനുസരിക്കാൻ മടി ആണെന്ന് .പണ്ടും മനുഷ്യൻ ഇങ്ങനെയാണ് ,ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ അവർക്ക് കഴിയില്ല .ഈ പരിസ്ഥിതിയെ ചൂഷണം ചെയ്ത് സമ്പാദിച്ചതിന് പ്രകൃതി നൽകിയ ശിക്ഷയാണിത്. ഇനിയെങ്കിലും മനുഷ്യൻ നന്നായാൽ മതിയായിരുന്നു .ഇതും പറഞ്ഞ് ആനക്കൂട്ടം കാട്ടിലേക്ക് നടന്നു .
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഇടുക്കി ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ