ഗവ.എൽ.പി.ജി.എസ് ചെങ്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഭൂമിയിൽ ജീവിക്കുന്ന നമ്മൾ ഓരോരുത്തരുടെയും .ഉത്തരവാദിത്വമാണ്. പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്ന ഏക ഗ്രഹമാണ് ഭൂമി 'നാം നമ്മുടെ പരിസ്ഥിതിയെ എത്രമാത്രം സംരക്ഷിക്കുന്നുവോ അത്രമാത്രം ആഗോളതാപനവും തടയുന്നു: മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് സുപ്രധാന പങ്കുണ്ട്. ഭൂമിയാണ് നമുക്ക് വേണ്ട വായു ഭക്ഷണം ജലം എന്നിവ നൽകുന്നത്. ഭൂമി നമ്മുടെ അമ്മയാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകത്തിന്റെ നാശത്തിന് കാരണ മാ ണ്. അടുത്ത കാലത്ത് ഉണ്ടായ മഹാപ്രളയം ഓഖി തുടങ്ങിയവ പരിസ്ഥിതിനാശത്തിന്റെ ഫലങ്ങളാണ്. പരിസ്ഥിതി സംരക്ഷണം ഇന്ന് അത്യന്താപേക്ഷിതമായ ഒന്നാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ജൂൺ 5 നാം ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.


ശ്രീ പാർവതി
IVA ഗവ.എൽ.പി.ജി.എസ് ചെങ്കൽ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം