ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ ശുചിത്വവുമായി ബന്ധപ്പെട്ട ഒരു കഥ
ശുചിത്വവുമായി ബന്ധപ്പെട്ട ഒരു കഥ
ഒരിടത്തു രാജു എന്നുപേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവന് കൂടുതൽ താൽപര്യം കായികത്തിൽ ആയിരുന്നു. അവൻ അവന്റെ സ്കൂൾ ടീമിൽ കളിക്കുമായിരുന്നു. അവന്റെ അമ്മ അവനെ ഓർത്ത് അഭിമാനിച്ചിരുന്നു. പക്ഷേ എന്നാലും അവന്റെ ഒരു സ്വഭാവം അവളെ വളരെ ദുഃഖിത ആക്കി. അവന് വ്യക്തിശുചിത്വം ഇല്ലായിരുന്നു. രണ്ടുതവണ അവിടെ പല്ലുതേക്കില്ലായിരുന്നു, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക ഇല്ലായിരുന്നു. അവൻ ആദ്യം കാണുന്ന തുണി ഏതോ അത്എടുത്ത് ഇടും. അവൻ ശരിക്കും തലേദിവസം ഇട്ടതായാലും കീറിയത് ആയാലും അവൻ ധരിക്കും. അമ്മ എത്ര ഉപദേശിച്ചാലും അവൻ ഒരിക്കലും അനുസരിക്കില്ല. ആയിരുന്നു ഇന്ന് അവന്റെ സ്കൂളിൽ വളരെ പ്രധാനപ്പെട്ട ദിവസമാണ്. അവന്റെ സ്കൂളിലെ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ദിവസം.സംസ്ഥാന മത്സരത്തിലേക്ക് ആണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. അവൻ ഇന്നലെ കുറച്ചു താമസിച്ചാണ് പരിശീലന നിർത്തിയതും കിടന്നുറങ്ങിയതും. അതിനാൽ അവൻ വളരെ താമസിച്ചാണ് രാവിലെ ഉണർന്നത്. രാവിലെ എഴുന്നേറ്റ് പെട്ടെന്നു തന്നെ അവൻ തലേന് പരിശീലനം തുടങ്ങിയപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് സ്കൂളിൽ പോകാൻ ഇറങ്ങി. അപ്പോൾ അമ്മ അവനോട് കുളിക്കാൻ പറഞ്ഞു. പക്ഷേ കുളിക്കാനും പുതിയ വസ്ത്രം ധരിക്കാനും പറഞ്ഞിട്ട് അനുസരിച്ചില്ല. സ്കൂളിൽ കൃത്യസമയത്ത് തന്നെ എത്തി. എന്നിട്ടും അവൻ വരിയിൽ കയറി നിന്നു. അവർ കുട്ടികളെ തെരഞ്ഞെടുത്തു. ടീമിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികളെ ഇടതും ബാക്കിയുള്ള കുട്ടികളെ വലതും ആയിട്ട് നിർത്തി. ഒടുവിൽ അവനെ വലതു വശത്താണ് നിർത്തിയത് അവൻ അപ്പോൾ അത് ചോദിക്കാൻ അവൻറെ സാറിന്റെ അടുത്തുചെന്നു. അപ്പോൾ സാർ പറഞ്ഞു കായികം എന്നുപറഞ്ഞാൽ മാന്യന്മാരുടെ ആണ് അതിന് ആദ്യം വേണ്ടത് ശുചിത്വമാണ് ശുചിത്വമില്ലാത്ത നിന്നെ ടീമിൽ എടുക്കുകയില്ല. അപ്പോൾ അവൻ ശുചിത്വത്തിന്റെ പ്രാധാന്യം മനസിലാക്കി
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ