ഗവ.എൽ.പി.എസ്. കരുവാറ്റ/അക്ഷരവൃക്ഷം/ ഉണരാം നമുക്കുണരാം

Schoolwiki സംരംഭത്തിൽ നിന്ന്
ഉണരാം നമുക്കുണരാം

 'മാലോകരേ മാനുഷരേ,
ഉണരൂ വേഗമുണരൂ.
മാനവലോകം രക്ഷിപ്പാനായ്,
നിൻ മിഴി ഒന്നുതുറക്കൂ.

അണിചേർന്നീടാം.
അകലത്തിൽ നിന്നുകൊണ്ട-
വനിയിൽ സ്വർഗ്ഗം
പണിതുയർത്താം.

സൂക്ഷ്മാണുവാണേലും.
രോക്ഷാകുലമായ താണ്ഡവം
ഭൂമിയലാടിടുമ്പോൾ,
നടനമാടിടുമ്പോൾ,

മത വർണ്ണ വർഗ്ഗ
മാൽസര്രമൊഴിവാക്കി.
മാനവരായ് നമുക്കണിചേർന്നിടാം.
മാറ്റത്തിൻ ലോകത്തെ
പടുത്തുയർത്താം.
 
സ്വഗൃഹവാസത്താൽ
പ്രതിരോധിക്കാം.
മുഖ മറവച്ചും
പ്രതിരോധിക്കാം.

അധികാര വർഗ്ഗത്തിൻ
പ്രതിരോധ മാർഗ്ഗങ്ങൾ
അക്ഷരം തെറ്റാത-
നുസരിക്കാം

മാലോകരെ മാനുഷരേ,
ഉണരൂ വേഗമുണരൂ.
കോവിഡിൻ താണ്ഡവം
തല്ലിക്കെടുത്തുവാൻ,
ത്രിക്കണ്ണാൽ അതിനേ,
ഭസ്മമാക്കീടുവാൻ.
ഒരുമനസ്സോടെ നമ്മുക്കൊരുമ്മിച്ചിടാം,
ഒരു നവലോകം,,
പടുതുയർത്താം..........,
 

കൃഷ്ണനന്ദ. ജി
4 A ഗവ.മോഡൽ.എൽ.പി.എസ്സ് ,കരുവാറ്റ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത